ഷാജി പാപ്പന് എന്തുകൊണ്ട് ഇത്രയേറെ ആരാധകര്‍?, ജയസൂര്യ അഭിമുഖം

ആട് ആദ്യഭാഗം ബോക്‌സ് ഓഫീസില്‍ പരാജയമായിട്ടും പ്രേക്ഷകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും ആരാധനയിലൂടെയും തിയറ്ററില്‍ തിരിച്ചെത്തിച്ച കഥാപാത്രമായിരുന്നു ഷാജി പാപ്പന്‍. ആട് സീരീസിലൂടെ ജനപ്രിയനായ ഷാജി പാപ്പന് ഒരു പക്ഷേ ആട് സിനിമകള്‍ക്കും ജയസൂര്യയ്ക്കും മുകളില്‍ ആരാധകരുണ്ടാകാം. സീനുകളെല്ലാം എന്‍ജോയ് ചെയ്ത് പൂര്‍ത്തിയാക്കിയ സിനിമയായിരുന്നു ആട് രണ്ട് ഭാഗങ്ങളുമെന്ന് ജയസൂര്യ ദ ക്യു ഷോ ടൈമില്‍.

ആട് രണ്ടാം ഭാഗം അനൗണ്‍സ് ചെയ്തത് മുതല്‍ എപ്പോള്‍ ഷൂട്ടിംഗ് തുടങ്ങുമെന്ന് ആളുകള്‍ ചോദിച്ച് തുടങ്ങി. ഷൂട്ട് തുടങ്ങിയപ്പോള്‍ എവിടെ നിന്നൊക്കെയോ ആളുകളെത്തി. താരങ്ങളെ കാണാനായിരുന്നില്ല, ആടിലെ കഥാപാത്രങ്ങള്‍ കാണാന്‍. ഷാജി പാപ്പന്‍ മാസും മണ്ടനും ആണ്. ഈയടുത്ത കാലത്ത് ഒരു സിനിമയിലെ ഇത്രയേറെ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ സ്വീകരിച്ചില്ലെന്ന് തോന്നുന്നു.

ജയസൂര്യ

AD
No stories found.
The Cue
www.thecue.in