കഥാപാത്രങ്ങള്‍ ഒരിക്കലും മരിക്കുന്നില്ല, അവര്‍ നമ്മളില്‍ തന്നെ ഉറങ്ങിക്കിടക്കും: ജയസൂര്യ അഭിമുഖം

കഥാപാത്രങ്ങള്‍ ഒരിക്കലും മരിക്കുന്നില്ല, അവര്‍ നമ്മളില്‍ തന്നെ ഉറങ്ങിക്കിടക്കും; ജയസൂര്യ

കഥാപാത്രങ്ങളെ മിസ്സ് ചെയ്യാറുണ്ടെന്ന് നടന്‍ ജയസൂര്യ. സിനിമയോട് പാക്കപ് പറയുമ്പോള്‍ കഥാപാത്രങ്ങളെ സെറ്റില്‍ ഉപേക്ഷിക്കാറില്ല. പാപ്പനെയും അങ്കൂര്‍ റാവുത്തറെയും മേരിക്കുട്ടിയെയുമെല്ലാം എന്നും ഓര്‍മ്മിക്കാറുണ്ട്. ചെയ്തുതീര്‍ത്ത കഥാപാത്രങ്ങള്‍ ഒരിക്കലും മരിക്കുന്നില്ല. അവര്‍ നമ്മളില്‍ തന്നെ ഉറങ്ങിക്കിടക്കും. ജയസൂര്യ 'ദ ക്യു'വിന് നല്‍കിയ ഇന്റര്‍വ്യുവില്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിനിമ പാക്കപ്പ് പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ ചെയ്ത കഥാപാത്രങ്ങളെ ഞാന്‍ അവിടെ ഉപേക്ഷിക്കാറില്ല. അവരെല്ലാം സിനിമയില്‍ നിന്ന് മരിച്ചു, പക്ഷെ എില്‍ നിന്ന് മരിച്ചിട്ടില്ല. കഥാപാത്രങ്ങളെ എപ്പോഴും മിസ്സ് ചെയ്യാറുണ്ട്. പാപ്പനും അങ്കൂര്‍ റാവുത്തറും മേരിക്കുട്ടിയുമെല്ലാം എന്നും ഓര്‍മ്മയിലുളള കഥാപാത്രങ്ങളാണ്. അത്തരത്തില്‍ ഓര്‍ക്കാന്‍ ഇഷ്ടമുളള മറ്റൊരു കഥാപാത്രമാണ് ‘ജിലേബി’യിലെ ശ്രീക്കുട്ടന്‍. സിനിമ കഴിഞ്ഞ് പോരുമ്പോള്‍ ആ കഥാപാത്രങ്ങളെ നമ്മളില്‍ തന്നെ എവിടെയെങ്കിലും സൂക്ഷിച്ച് വെയ്ക്കുക എതാണ് എന്റെ ശീലം. പല റോളുകളെയും വളരെ വൈകാരികമായി സമീപിക്കാറുളള വ്യക്തിയാണ് ഞാന്‍. വരാനിരിക്കുന്ന ‘വെളളം’ സിനിമയിലെ മുരളി എ കഥാപാത്രം എന്നെ അത്തരത്തില്‍ ഇമോഷണലി സ്വാധീനിച്ച ഒന്നാണ്.

ജയസൂര്യ

AD
No stories found.
The Cue
www.thecue.in