14 ഡേയ്‌സ് ലവ്, നാല്‍പ്പത് ലക്ഷം കാഴ്ചക്കാരുമായി മലയാളം ഷോര്‍ട്ട് ഫിലിം

14 ഡേയ്‌സ് ലവ്, നാല്‍പ്പത് ലക്ഷം കാഴ്ചക്കാരുമായി മലയാളം ഷോര്‍ട്ട് ഫിലിം

കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ റിലീസ് ആയ 14days of Love രണ്ടാഴ്ചക്കുള്ളില്‍ യൂട്യൂബില്‍ നാല്‍പ്പത് ലക്ഷം പ്രേക്ഷകരിലെത്തി. കോവിഡ് കാലവും ക്വാറന്റൈന്‍ ദിനങ്ങളും പശ്ചാലമാകുന്ന ഷോര്‍ട് ഫിലിം 14 ദിവസങ്ങള്‍ക്കിടയില്‍പ്രണയ കഥയാണ്

ദുല്‍ഖര്‍ സല്‍മാന്‍,പൃഥ്വിരാജ് സുകുമാരന്‍ , ജയസൂര്യ , ഉണ്ണി മുകുന്ദന്‍ എന്നിവരിലൂടെയായിരുന്നു റിലീസ് സിനിമാ താരങ്ങളായ ഉണ്ണി ലാലുവും നയന എല്‍സയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന 14 Days of Love സംവിധാനം ചെയ്തിരിക്കുന്നത് നഹാസ് ഹിദായത്താണ്

വിഷ്ണു പ്രസാദ് ക്യാമറ നിര്‍വഹിച്ചിരിക്കുന്ന 14 Days of Love ല്‍ സംഗീത സംവിധായകന്‍ ജോയല്‍ ജോണ്‍സ് ആലപിച്ച ഹലോ ഹലോ എന്നൊരു പ്രണയ ഗാനത്തിന് ടിറ്റോ തങ്കച്ചനാണ്‌ വരികള്‍ എഴുതിയിരിക്കുന്നത്. സില്ലി മോങ്ക്‌സ് ആണ് നിര്‍മ്മാണം

The Cue
www.thecue.in