'ലോക്ഡൗൺ ഒക്കെയല്ലേ, സമയമുണ്ടല്ലോ'; 'ഈസി ​ഗോ' ഷോർട്ഫിലിം

'ലോക്ഡൗൺ ഒക്കെയല്ലേ, സമയമുണ്ടല്ലോ'; 'ഈസി ​ഗോ' ഷോർട്ഫിലിം

ഒരു ദാമ്പത്യ ജീവിതമാകുമ്പോൾ പങ്കാളികളിൽ ഒരാൾ മാത്രം അഡ്ജസ്റ്റ് ചെയ്താൽ മതിയോ? രണ്ടു കൂട്ടർക്കും സമാധാനം കിട്ടുമെങ്കിൽ പിന്നെ എന്തുകൊണ്ട് ഡിവോഴ്സിന് മടിക്കണം? അതല്ല ഇനി ഒരു തുറന്ന വർത്തമാനം എതിർപ്പുകളുടെ ആക്കം കുറയ്ക്കുമെങ്കിൽ അതും ഒന്നു പരീക്ഷിച്ചുകൂടെ? കാഴ്ചയിൽ ഓരോ നിമിഷവും സ്വയം ചോദിക്കാൻ കുറേ ചോദ്യങ്ങൾ പ്രേക്ഷകനിലേക്ക് ഇട്ടുതരികയാണ് ഈസി ​ഗോ എന്ന ഷോർട്ഫിലിം. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനും ആയ ഷാംദത്ത് ആണ് സംവിധായകൻ. ചില എതിർപ്പുകളുടെ പേരിൽ വിവാഹബന്ധം വേർപെടുത്താൻ ഒരുങ്ങുന്ന രണ്ടു പേരുടെ ലോക്ഡൗൺ ദിവസങ്ങളാണ് ചിത്രത്തിൽ.

'ഇന്നത്തെ കാലത്ത് ഭാര്യയും ഭർത്താവും ജോലി ഉളളവരാണ്. അതുകൊണ്ടുതന്നെ എല്ലാ തരത്തിലുമുളള പങ്കുവെക്കലുകളും സഹകരണവും പരസ്പരമുളള അം​ഗീകരിക്കലും ആവശ്യമാണ്. ഒപ്പം തമ്മിൽ തുറന്ന സംസാരത്തിനുളള ഒരു ഇടം ഉണ്ടാക്കിയെടുക്കുകയും വേണം. ഈ തുറന്നുപറച്ചിൽ ഇല്ലാത്തതുകൊണ്ട് മാത്രം വഷളാകുന്ന പല ബന്ധങ്ങളും കണ്ടിട്ടുണ്ട്. അവയിൽ നിന്നൊക്കെയാണ് ഈ ആശയം ഉണ്ടാകുന്നത്' തിരക്കഥ ഒരുക്കിയ ഷെമിൻ സെയ്ദ് പറയുന്നു. സംവിധായകൻ ശ്യാംദത്തിന്റെ വീട് തന്നെയാണ് 'ഈസി ​ഗോ'യുടെ ലൊക്കേഷൻ. ലോക്ഡൗണിൽ തോന്നിയ കോൺഫിഡൻസാണ് 'ഈസി ​ഗോ'യുടെ തിരക്കഥയ്ക്ക് പ്രേരണയായതെന്നും ഷെമിൻ പറയുന്നു.

ദിവ്യ പിളള, ജിൻസ് ഭാസ്കർ എന്നിവരാണ് അഭിനേതാക്കൾ. എഡിറ്റിം​ഗ് - മനോജ്, പശ്ചാത്തല സം​ഗീതം - അജയ്, സൗണ്ട് ഡിസൈൻ - രം​ഗനാഥ് രവി, സൗണ്ട് എഫക്ട്സ് എഡിറ്റർ - വൈശാഖ് ശോഭൻ, ഡബ്ബിങ് എഞ്ചിനിയർ - നവീൻ വർക്കി, സൗണ്ട് മിക്സിങ് - ഫസൽ എ ബക്കർ, ഫോളി ആർട്ടിസ്റ്റ് - മുഹമ്മദ് ഇഖ്ബാൽ, ഡിസൈൻ - രാജ​ഗോപാൽ ആചാരി, കളറിങ് - രമേശ് സി പി, ​ഗോപകുമാർ രവീന്ദ്രൻ

Summary

'Easy Go' shortfilm by Shamdat Sainudeen

Related Stories

No stories found.
logo
The Cue
www.thecue.in