കോമണ്‍സെന്‍സ് ഉപയോഗിക്കുന്നവര്‍ക്ക് കാണാനൊരു ഷോര്‍ട്ട് ഫിലിം; എല്‍ടുആര്‍ കാണാം

കോമണ്‍സെന്‍സ് ഉപയോഗിക്കുന്നവര്‍ക്ക് കാണാനൊരു ഷോര്‍ട്ട് ഫിലിം; എല്‍ടുആര്‍ കാണാം

വാര്‍ത്തകള്‍ വായിക്കുന്നവര്‍ക്കും കോമണ്‍സെന്‍സ് ഉപയോഗിക്കുന്നവര്‍ക്കും ഇത് യഥാര്‍ത്ഥ സംഭവങ്ങളായി തോന്നിയേക്കാം. സെലിബ്രേഷന്‍സ് തിയേറ്റര്‍ അവതരിപ്പിക്കുന്ന എല്‍ടുആര്‍ എന്ന ഹ്രസ്വചിത്രത്തിനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന ആമുഖം ഇങ്ങനെയാണ്. ചിത്രം കണ്ട് കഴിയുമ്പോള്‍ അതാവശ്യമായിരുന്നുവെന്ന് പ്രേക്ഷകന് തോന്നുകയും ചെയ്യും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രം സംവിധാനം ചെയ്ത മനോജ് വിനോദ് ഒരുക്കിയ ഹ്രസ്വചിത്രമാണ് എല്‍ടുആര്‍. സിനിമകളിലൂടെ പരിചതരായ ഗോകുലന്‍, വിഷ്ണു ഗോവിന്ദ്, കരിക്കിലൂടെ ശ്രദ്ധേയയായ അനഘ, ഗോപുകിരണ്‍, ക്ഷമ, ചാന്ദിനി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. അഭിനേതാക്കളുടെ പ്രകടനം കൊണ്ടും അവതരണം കൊണ്ടും ചിത്രം മികച്ചു നില്‍ക്കുന്നു.

എല്‍ടുആറിനെ ശ്രദ്ധേയമാക്കുന്നത് അതിന്റെ കണ്‍സപ്റ്റ് ആണ്, ഒരുപാട് തവണ പറഞ്ഞ് കേട്ട ചില കാര്യങ്ങള്‍ പുതിയൊരു പോയിന്റ് ഓഫ് വ്യൂവിലൂടെ ചിത്രം അവതരിപ്പിക്കുന്നു. എന്താണ് എല്‍ടുആര്‍? പ്രേക്ഷകന് എളുപ്പത്തില്‍ ഊഹിക്കാന്‍ കഴിയുന്ന ഒന്നല്ല അത്, അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് പറഞ്ഞു കഴിഞ്ഞാല്‍ അത് ആസ്വാദനത്തെ കാര്യമായി ബാധിക്കുകയും ചെയ്യും. എന്നാല്‍ അതെന്താണ് എന്ന് തിരിച്ചറിയുമ്പോള്‍ അത് ഞെട്ടലുളവാക്കുന്നു.

സ്വരൂപ് ഫിലിപ്പ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഗോപുകിരണാണ്, വിജയ് ജേക്കബ് സംഗീതം നല്‍കിയിരിക്കുന്നു. ചിത്രം യൂട്യൂബില്‍ ലഭ്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in