രണ്ട് മിനിറ്റില്‍ ഒരു ഹ്രസ്വചിത്രം; എല്ലാത്തിന്റെയും തുടക്കവുമായി 'പ്യൂപ്പ'

രണ്ട് മിനിറ്റില്‍ ഒരു ഹ്രസ്വചിത്രം;  എല്ലാത്തിന്റെയും തുടക്കവുമായി 'പ്യൂപ്പ'

'എല്ലാ ശലഭങ്ങളേയും ശലഭങ്ങളാക്കുന്ന ഒരു പ്യുപ്പക്കാലം ഉണ്ട്.രണ്ട് മിനിറ്റില്‍ ആ കഥ പറയുകയാണ്', വിഷ്ണു ഉദയന്‍ സംവിധാനം ചെയ്ത പ്യൂപ്പ എന്ന ഹ്രസ്വചിത്രത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകരുടെ വാക്കുകളിതാണ്. ശലഭങ്ങള്‍ പലപ്പോഴും സൗന്ദര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായി വിലയിരുത്തുമെങ്കിലും ചിത്രം അത്രയും സന്തോഷം പ്രേക്ഷകര്‍ക്ക് നല്‍കുന്നതല്ല, രണ്ട് മിനിറ്റില്‍ പലരും അനുഭവിച്ചൊരു പ്യൂപ്പക്കാലത്തെയാണ് സംവിധായകന്‍ പറയുന്നത്.

ബോഡിഷെയ്‌മെങ്ങും നിറത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങളുമെല്ലാം സമൂഹത്തില്‍ നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ചില തമാശകളായി, കളിയാക്കലുകളായി, ചീത്തവിളികളായി, അതെല്ലാം വളരെ സ്വാഭാവികമായിട്ടാണ് പലരും കാണുന്നത് എന്നതും തിരിച്ചറിയേണ്ടതും തിരുത്തപ്പെടേണ്ടതുമായ യാഥാര്‍ത്ഥ്യമാണ്.

ഒരു ഇരയായി ആ അനുഭവങ്ങള്‍ ആരംഭിക്കുന്നതും, അല്ലെങ്കില്‍ മറ്റൊരാളെ ഇരയാക്കിത്തുടങ്ങുന്നതും കുട്ടിക്കാലത്ത് തന്നെയായിരിക്കും, അതുകൊണ്ട് തന്നെ ആ കുട്ടിക്കാലം അല്ലെങ്കില്‍ പ്യൂപ്പക്കാലം വളരെ പ്രധാനപ്പെട്ടതാണ്.

വളരെ സ്വാഭാവികമായി സമൂഹം കരുതുന്ന ചില കാര്യങ്ങള്‍ എത്രത്തോളം ഒരു കുട്ടിയെ ബാധിക്കുന്നുണ്ടെന്നാണ് സംവിധായകന്‍ ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ഒരു കുട്ടി മാത്രമുള്ള ചിത്രത്തില്‍ പ്രധാനകഥാപാത്രമാകുന്നത് സൈമണ്‍ ജോബ് ടോമിയാണ്. ചെറിയ സമയത്തിനുള്ളില്‍ പ്രധാനപ്പെട്ട വിഷയം കൈയ്യടക്കത്തോടെ അവതരിപ്പിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തിനായി രണ്ട് മിനിറ്റ് കൊടുക്കുന്ന പ്രേക്ഷകനെ ചിത്രം നിരാശപ്പെടുത്തില്ല.

രണ്ട് മിനിറ്റില്‍ ഒരു ഹ്രസ്വചിത്രം;  എല്ലാത്തിന്റെയും തുടക്കവുമായി 'പ്യൂപ്പ'
ചില ഹീറോകള്‍ എല്ലാം നഷ്ടപ്പെടുത്തിയേക്കും ; ഹ്രസ്വചിത്രം 'സൂപ്പര്‍ ഹീറോ' കാണാം

Related Stories

The Cue
www.thecue.in