കുട്ടിച്ചോദ്യങ്ങള്‍ക്കും വലിയ ഉത്തരങ്ങള്‍ക്കും ഇടയിലൊരു 'പ്രാണന്‍'; ഹ്രസ്വചിത്രം കാണാം

കുട്ടിച്ചോദ്യങ്ങള്‍ക്കും വലിയ ഉത്തരങ്ങള്‍ക്കും ഇടയിലൊരു 'പ്രാണന്‍'; ഹ്രസ്വചിത്രം കാണാം

ചില കുട്ടിച്ചോദ്യങ്ങള്‍ മുതിര്‍ന്നവരെ കുഴപ്പിക്കുന്നതാണ്. കൃത്യമായ ഉത്തരം അവര്‍ക്ക് കൊടുക്കാന്‍ കഴിയാനാകാത്തത്. ചില നുണക്കഥകള്‍ പറഞ്ഞ് അവരെ തല്‍ക്കാലത്തേക്ക് പിന്തിരിപ്പിക്കുകയായിരിക്കും അത്തരം സന്ദര്‍ഭങ്ങളില്‍ പലരും ചെയ്യുക. കുട്ടികള്‍ അത്തരം ഉത്തരങ്ങള്‍ വിശ്വസിക്കുകയും ചെയ്യും കാരണം അവര്‍ നിഷ്‌കളങ്കരാണ്. അതേ നിഷ്‌കളങ്കത പലപ്പോഴും മുതിര്‍ന്നവരെ ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കുകയും ചെയ്യും. അത്തരമൊരു കഥയാണ് മിലന്‍ സംവിധാനം ചെയ്ത 'പ്രാണന്‍' എന്ന ഹ്രസ്വചിത്രം പറയുന്നത്.

കുട്ടികളുടെ സംശയങ്ങള്‍ പ്രത്യേകിച്ചും അവരുണ്ടാകുന്നത് എങ്ങനെ എന്നതിനെ സംബന്ധിച്ച ചോദ്യങ്ങള്‍ പല ഹ്രസ്വചിത്രങ്ങളും പറഞ്ഞിട്ടുള്ള വിഷയമാണ്. ഹാസ്യാത്മകമായി അല്ലെങ്കില്‍ വളരെ സീരിയസായി എല്ലാം അത്തരം കഥകള്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രാണനും അതിന്റെ തുടര്‍ച്ചയാണ്. എന്നാല്‍ കുട്ടിക്കൗതുകത്തിലെ കോമഡിയല്ല മറിച്ച് ഒരു പ്രാണന്‍ മുതിര്‍ന്നവരുടെ ഇടയിലെ വിഷയമാകുന്നതാണ് ചിത്രം പറയുന്നത്.

കുട്ടിച്ചോദ്യങ്ങള്‍ക്കും വലിയ ഉത്തരങ്ങള്‍ക്കും ഇടയിലൊരു 'പ്രാണന്‍'; ഹ്രസ്വചിത്രം കാണാം
'ഒരു സ്വപ്‌നത്തിനുള്ളിലേക്ക് '; ഹ്രസ്വചിത്രം 'വുജാ ദേ' കാണാം

ഒരു ചെറിയ കഥ അതിന്റെ ലാളിത്യത്തോടെ തന്നെ പ്രേക്ഷകരെ മടുപ്പിക്കാതെ അവതരിപ്പിച്ചിരിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. അഭിനയിച്ചിരിക്കുന്ന കുട്ടികളും മുതിര്‍ന്നവരും മികവ് പുലര്‍ത്തിയിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും എഡിറ്റ് ചെയ്തിരിക്കുന്നതും മിലന്‍ തന്നെയാണ്.

ഭര്‍ത്താവിന് മുന്നില്‍ സ്വന്തമായി ഒരു അഭിപ്രായം പറയാന്‍ ധൈര്യമോ സ്വാതന്ത്ര്യമോ ഇല്ലാതെ നിസഹായായി നില്‍ക്കുന്ന ഒരു ഭാര്യയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമെങ്കിലും വളരെ പ്രസക്തമായ അവളുടെ തീരുമാനം എന്ത് എന്ന ചോദ്യം അണിയറപ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്തിട്ടില്ല, അത് ഒരു ചോദ്യമായി കാഴ്ചക്കാരില്‍ നിലനിന്നേക്കാം. എങ്കിലും ഒരു ചെറുപുഞ്ചിരിയോടെ കണ്ട് തീര്‍ക്കാവുന്ന ചിത്രം തന്നെയാണ് പ്രാണന്‍.

Related Stories

No stories found.
logo
The Cue
www.thecue.in