25ലേറെ അന്താരാഷ്ട്ര ഫെസ്റ്റിവലുകള്‍, എട്ടിലേറെ അവാര്‍ഡുകള്‍, വണ്‍ ഫൈന്‍ ഡേ ദ ക്യു യൂ ട്യൂബ് ചാനലില്‍

25ലേറെ അന്താരാഷ്ട്ര ഫെസ്റ്റിവലുകള്‍, എട്ടിലേറെ അവാര്‍ഡുകള്‍, വണ്‍ ഫൈന്‍ ഡേ ദ ക്യു യൂ ട്യൂബ് ചാനലില്‍

ഇരുപത്തിയഞ്ചിലധികം അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേളകളില്‍ മത്സരിക്കുകയും, എട്ടിലേറെ പ്രധാന പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്‌തൊരു മലയാള ഷോര്‍ട്ട് ഫിലിം. 'വണ്‍ ഫൈന്‍ ഡേ'. എം ആര്‍ വിബിന്‍ ആണ് രചനയും സംവിധാനവും. മലയാളത്തിലെ വേറിട്ട ചെറുസിനിമകളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ദ ക്യു യൂട്യൂബ് ചാനലില്‍ വണ്‍ ഫൈന്‍ ഡേ ഏപ്രില്‍ 18 ശനിയാഴ്ച മുതല്‍ കാണാം.

മാലിന്യക്കൂനയില്‍ നഗരം ഉപേക്ഷിക്കുന്ന വസ്തുക്കള്‍ പെറുക്കി ജീവിതം നയിക്കുന്ന കുട്ടിയെ കേന്ദ്രീകരിച്ചാണ് വണ്‍ ഫൈന്‍ ഡേ കഥ പറയുന്നത്. ഹാപ്പിയോ സ്‌റ്റോറീസ് ആണ് നിര്‍മ്മാണം. ശ്രീജിത് നായര്‍, മൃണാര്‍ മുകുന്ദന്‍, ജയകൃഷ്ണന്‍ ജി.കെ എന്നിവരാണ് നിര്‍മ്മാതാക്കള്‍. സിദ്ധാര്‍ത്ഥയും നീലാഞ്ജനയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. അമ്പിളി പെരുമ്പാവൂര്‍ ആണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍.

അരവിന്ദ് പുതുശേരി ക്യാമറയും, മെജോ ജോസഫ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. വിനീത് പല്ലക്കാട്ട് ആണ് എഡിറ്റര്‍. ആര്‍ട്ട് പ്രദീഷ് രാജ്. അമ്പിളി പെരുമ്പാവൂര്‍ ആണ് കോസ്റ്റിയൂം, മേക്കപ്പ്. അസോസിയേറ്റ് ഡയറക്ടര്‍ എസ് ആര്‍ സൂരജ്. സൗണ്ട് ഡിസൈന്‍ നിഖില്‍ സെബാസ്റ്റിയന്‍. സൗണ്ട് മിക്‌സിംഗ് ഡാന്‍ ജോസ്. ഡിഐ കളറിസ്റ്റ് രമേഷ് സി.പി. വിഎഫ്എക് പനാഷേ. പവിശങ്കര്‍ ആണ് പബ്ലിസിറ്റി ഡിസൈന്‍.

സൗത്ത് കൊറിയയിലെ സോള്‍ ഗുരോ ഇന്റര്‍നാഷനല്‍ കിഡ് ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രൈസ്, ചൈനാ ഇന്റര്‍നാഷനല്‍ മൈക്രോ ഫിലിം എക്‌സിബിഷനില്‍ മികച്ച ചിത്രം തുടങ്ങിയ പുരസ്‌കാരങ്ങളും വണ്‍ ഫൈന്‍ ഡേ നേടിയിട്ടുണ്ട്.

സിനിമകളോട് കിടപിടിക്കുന്ന ചെറുസിനിമകളുമായി മലയാളത്തിലെ ഹ്രസ്വസിനിമാ രംഗം സജീവമാണ്. എല്ലാ ഴോനറുകളിലുമുള്ള ഹ്രസ്വചിത്രങ്ങള്‍ക്കുള്ള ശ്രമമുണ്ടാകുന്നു എന്നതാണ് ഈ മേഖലയുടെ പ്രത്യേകത. മലയാളത്തിലെ പുതുനിരയുടെ ഹ്രസ്വ സിനിമകള്‍ക്കുള്ള ലോഞ്ചിംഗ് പ്ലാറ്റ്ഫോം എന്ന നിലയില്‍ ചെറുസിനിമകളുമായി കൈകോര്‍ക്കുകയാണ് ദ ക്യു. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഷോര്‍ട്ട് ഫിലിം ഇല്ലിത്തള്ള ആണ് ദ ക്യു യൂട്യൂബ് ചാനലിലൂടെ ആദ്യം പ്രേക്ഷകരിലെത്തിയ ഹ്രസ്വചിത്രം. റഷീദ് പറമ്പില്‍ ആണ് സംവിധായകന്‍. ഗണേഷ് മലയത്താണ് രചന. സന്തോഷ് പുത്തന്‍ ആണ് നിര്‍മ്മാണം. ഡിസംബര്‍ 14ന് ചലച്ചിത്ര മേഖലകളിലുള്ളവര്‍ക്കായി നടത്തിയ സ്‌പെഷ്യല്‍ പ്രിവ്യൂ സ്‌ക്രീനിംഗിന് പിന്നാലെയാണ് ഇല്ലിത്തള്ള പുറത്തിറക്കിയത്.

No stories found.
The Cue
www.thecue.in