ഓർമയിലെ ‘പച്ചപ്പട്ടുസാരി’; ഷോർട്ട് ഫിലിമുമായി അച്ചന്മാർ

ഓർമയിലെ ‘പച്ചപ്പട്ടുസാരി’; ഷോർട്ട് ഫിലിമുമായി അച്ചന്മാർ

പുതുതലമുറയുടെ മാതാപിതാക്കളോടുളള അവഗണനയും അവരോടൊപ്പം സമയം ചെലവഴിക്കാനുള്ള മടിയും, എഴുത്തുകളായും, വാട്‌സ്ആപ്പ് മെസേജുകളായുമെല്ലാം പല തവണ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ്. സാമൂഹ്യപ്രസക്തമായ, കാലങ്ങളായി ചര്‍ച്ച ചെയ്യുന്ന പ്രമേയം ആസ്പദമാക്കി പില്‍ഗ്രിംസ് കമ്മ്യൂണിക്കേഷന്‍ ഒരുക്കിയ ഹൃസ്വചിത്രമാണ് പച്ചപട്ടുസാരി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫാ. ജേക്കബ് കോറോത് സംവിധാനം ചെയ്ത പച്ച പട്ടുസാരി ആമോസ് (നിയാസ് ഷാഹിദ്) എന്ന ചെറുപ്പകാരന്റെ കഥയാണ് പറയുന്നത്. ഒരു നാട്ടിൻപുറത്തെ അലസമായ ജീവിതം നയിക്കുന്ന ആമോസിന്റെ ഒരു ദിവസം, അതിലുണ്ടാകുന്ന അപ്രതീക്ഷിതമായ തിരിച്ചറിവുകൾ എന്നിവയാണ് ചിത്രം പറയുന്നത്.പ്രമേയത്തിലും നരേറ്റിവിലും കാര്യമായ പുതുമ അവകാശപ്പെടാനില്ലെങ്കിലും ഫാ നിബിൻ കുരിശിങ്കൽ തിരക്കഥ രചിച്ച ചിത്രം വലിച്ചു നീട്ടാതെ കഥ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ആമോസിന്റെ സുഹൃത്തായെത്തുന്ന കഥാപാത്രവും അയാളിൽ ഒളിപ്പിച്ച ചെറിയ കൗതുകവും രസകരമായ ഒന്ന് തന്നെയാണ്. എങ്കിലും പ്രേക്ഷകർക്ക് ഊഹിക്കാവുന്ന, അവരെ അത്ഭുതപ്പെടുത്തുന്ന ഒന്നും തന്നെ സിനിമയിൽ വന്നു പോകുന്നില്ല.

ഓർമയിലെ ‘പച്ചപ്പട്ടുസാരി’; ഷോർട്ട് ഫിലിമുമായി അച്ചന്മാർ
‘സൂപ്പര്‍ താരത്തില്‍ നിന്ന് സൂപ്പര്‍ നടനിലേക്ക്’, പൃഥ്വിരാജ് ഗെയിം ചേഞ്ചറെന്ന് മിഥുന്‍ മാനുവല്‍ തോമസ് 

ചിത്രത്തിലെ ഫ്ലാഷ്ബാക്ക് സീനും അവിടെയെത്തുന്ന പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങളും ചിത്രത്തെ എൻഗേജിങ് ആകുന്നുണ്ട്.'ബേസ്ഡ് ഓൺ എ ട്രൂ സ്റ്റോറി' എന്ന ടാഗിൽ ആണ് പച്ചപട്ടുസാരി റിലീസ് ചെയ്തത്. എറണാകുളം അങ്കമാലി അതിരൂപതയിലെ മൂന്ന് പള്ളീലച്ചന്മാർ ചേർന്നാണ് പച്ച പട്ടുസാരി ഒരുക്കിയിരിക്കുന്നത്. ചിത്രം യൂട്യൂബിൽ ലഭ്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in