‘കുറഞ്ഞ സമയത്തില്‍ വിഷ്വലിലൂടെ സിനിമ, അതായിരുന്നു  ലക്ഷ്യം’;30 സെക്കന്റില്‍ സോഷ്യല്‍ മീഡിയ കയ്യിലെടുത്ത ‘ദേവിക’യെ കുറിച്ച് സംവിധായകന്‍

‘കുറഞ്ഞ സമയത്തില്‍ വിഷ്വലിലൂടെ സിനിമ, അതായിരുന്നു ലക്ഷ്യം’;30 സെക്കന്റില്‍ സോഷ്യല്‍ മീഡിയ കയ്യിലെടുത്ത ‘ദേവിക’യെ കുറിച്ച് സംവിധായകന്‍

മുപ്പത് സെക്കന്റില്‍ ഒരുക്കിയ കൊച്ചു ചിത്രം, ദേവിക എന്ന ഷോര്‍ട്ട്ഫിലിം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടത് അതിന്റെ ദൈര്‍ഘ്യത്തിന്റെ പേരിലായിരുന്നു. ആദ്യം കാണുമ്പോള്‍ എന്തിന്റെയോ ടീസര്‍ എന്ന് മാത്രം തോന്നിപ്പിക്കുന്ന പക്ഷേ വീണ്ടും കാണാന്‍ ഒരു സംശയം ബാക്കിയാക്കുന്ന ഒരു ചെറിയ ചിത്രം. അവതരണത്തിലെ പുതും കൊണ്ട് തന്നെ കണ്ടവരെല്ലാം വീണ്ടും വീണ്ടും ചിത്രം കണ്ടു, നിമിഷ നേരങ്ങള്‍ കൊണ്ട് തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുകയും ചെയ്തു.

തൃശ്ശൂര്‍ സ്വദേശിയായ ഹിമല്‍ മോഹന്‍ സംവിധാനം ചെയ്ത ദേവികയില്‍ ആകെയുള്ളത് ഒരു കഥാപാത്രം മാത്രമാണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നതും ഹിമല്‍ തന്നെ. സിനിമ സ്വപ്നം കാണുന്ന എല്ലാവരെയും പോലെ അതിനായുള്ള ആദ്യ പടിയെന്ന നിലയിലാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്ന് ഹിമല്‍ പറയുന്നു. വ്യത്യസ്തമായ എന്തെങ്കിലും ഒരുക്കണമെന്നുണ്ടായിരുന്നു. ഛായാഗ്രഹകനാകാന്‍ ആഗ്രഹിക്കുന്നത് കൊണ്ട് തന്നെ ചെറിയ സമയത്തിനുള്ളില്‍ വിഷ്വലിലൂടെ കഥ പറയുന്ന ഒരു ചിത്രം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഒരുപാട് പേര്‍ പറഞ്ഞ പ്രമേയം തന്നെ വീണ്ടും അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്തതും വ്യത്യസ്തമായ അവതരണശൈലിയിലൂടെ അവതരിപ്പിക്കാമെന്ന ധൈര്യത്തിലാണെന്നും ഹിമല്‍ പറഞ്ഞു.

സിനിമയുടെ ഭാഷ വിഷ്വലായിരിക്കണമെന്നുറപ്പിച്ചിരുന്നു. വിഷ്വലി കഥ പറയേണ്ടതിന്റെ പ്രാധാന്യവും മനസിലുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ചെറിയ സമയത്തിനുള്ളില്‍ എങ്ങനെ ഒരു ആശയം വിഷ്വല്‍ നരേറ്റീവില്‍ പറയാമെന്ന് ആലോചിച്ചു. അത് തന്നെയായിരുന്നു വെല്ലുവിളി. വീണ്ടും വീണ്ടും കണ്ടാല്‍ മാത്രമേ ചിത്രം ആളുകള്‍ക്ക് വ്യക്തമായി മനസിലാകൂ എന്നറിയാമായിരുന്നുവെങ്കിലും, ചിത്രത്തില്‍ പറയാനുള്ളത് കൃത്യമായി സംവദിക്കുമെന്നുറപ്പാക്കാന്‍ ആദ്യമേ ശ്രമിച്ചിരുന്നു.

ഹിമല്‍

രോഹിത് വി.എസാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് കൈകാര്യം ചെയ്തിരിക്കുന്നത്. ജിതിന്‍, മിലന്‍ എന്നിവരാണ് സിനിമയ്ക്ക് പുറകിലുള്ള മറ്റ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ നിര്‍മാണം കൈകാര്യം ചെയ്തതും ഇവര്‍ തന്നെ. ഒരു പ്രൊമോഷനുമില്ലാതെയാണ് ചിത്രം റിലീസ് ചെയതതെങ്കിലും സിനിമാ ഗ്രൂപ്പുകള്‍ ചിത്രം ഏറ്റെടുത്തതോടെ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in