അഭിനയ-രസലോകങ്ങളുടെ ആഘോഷകാലത്തും ജീവിതത്തിന്റെ ഉപ്പും കയ്പും മറക്കാതെ നിന്നൊരാള്‍

അഭിനയ-രസലോകങ്ങളുടെ ആഘോഷകാലത്തും ജീവിതത്തിന്റെ ഉപ്പും കയ്പും മറക്കാതെ നിന്നൊരാള്‍
Summary

കലാഭവന്‍ മണി എന്ന മലയാളത്തിന്റെ ജനകീയ താരം ഓര്‍മ്മയായിട്ട് അഞ്ച് വര്‍ഷം. സംവിധായകന്‍ പ്രേംലാല്‍ എഴുതുന്നു

ജീവിതത്തിന്റെ ഏറ്റവും താഴ്ന്ന നിലങ്ങളിൽ നിന്ന് പൊരുതിക്കയറി എവിടെവരെ ചെന്നെത്തിയ പ്രതിഭയാണ് ! പാട്ടിന്റെയും മിമിക്രിയുടെയും അഭിനയത്തിന്റെയും രസലോകങ്ങളുടെ ആഘോഷകാലത്തും ജീവിതത്തിന്റെ ഉപ്പും കയ്പും മറക്കാതെ നിന്ന ഒരാൾ !

'സല്ലാപ'ത്തിനും മുമ്പ്.... ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ കൂവിയാർത്തു കൊണ്ടിരുന്ന വിദ്യാർത്ഥികളുടെ മുമ്പിലേക്ക് ഒറ്റയാൾ മിമിക്രിയുമായി കടന്നുവന്ന് കയ്യടിപ്പെരുമഴയുടെ ആഹ്ളാദാന്തരീക്ഷത്തിലേക്ക് ഞങ്ങളെ ഇളക്കിമറിച്ചിട്ട കലാകാരന്റെ മാസ്മരികപ്രകടനത്തിന്റെ ഓർമ്മ ഇപ്പോഴുമുണ്ട്.

രണ്ടു സിനിമകൾ ചെയ്തു കഴിയുമ്പോഴേയ്ക്കും ഭൂമിക്കും നാലടി മീതെ കാലുകൾ ഉയർത്തിവെക്കാൻ ശീലിക്കുന്ന അഭിനേതാക്കൾക്കിടയിൽ വേറിട്ടുനിന്നു, താരപദവിയിൽ തിളങ്ങുമ്പോഴും ചാലക്കുടിയിലെ നാട്ടുമണ്ണിൽ കാലുറപ്പിച്ചു നില്ക്കാൻ കഴിഞ്ഞ കലാഭവൻ മണി. തന്റെ തുടക്കവും വഴികളും അയാളുടെ ഹൃദയത്തിൽ എന്നുമുണ്ടായിരുന്നു.'ക്യാപ്റ്റൻ പ്രഭാകർ' എന്ന തമിഴ് സിനിമയിലെ ജൂനിയർ ആർടിസ്റ്റായി ക്യാമറയ്ക്കു മുമ്പിലെത്തിയ മണിയുടെ മുമ്പിൽ രാജപാതകളുണ്ടായിരുന്നില്ല.

കൊച്ചു കൊച്ചു വേഷങ്ങളിലൂടെ, വില്ലനായും സ്വഭാവനടനായുംശ്രദ്ധിക്കപ്പെട്ട്, മെല്ലെമെല്ലെ മലയാളത്തിലെ ഒരു കാലഘട്ടത്തിന്റെ ഏറ്റവും താരമൂല്യമുള്ള നായകരിൽ ഒരാളാകാൻ മണിയെ തുണച്ചത് അയാളുടെ പ്രതിഭ ഒന്നു മാത്രമായിരുന്നു. സിനിമയുടെ സൗന്ദര്യസങ്കല്പ കീഴ്വഴക്കങ്ങൾക്ക് നിരക്കാത്ത രൂപഭാവങ്ങളെ അഭിനയശേഷികൊണ്ട് മറികടന്ന് തന്റേതായ ഇടം മലയാള സിനിമയിൽ നായകനിരയിൽത്തന്നെ കണ്ടെത്താൻ കഴിഞ്ഞ ആദ്യ നടൻ ഭരത് ഗോപിയായിരുന്നു. അതിനുശേഷം മറ്റൊരാൾക്ക് അതിനു സാധിച്ചിട്ടുണ്ടെങ്കിൽ അത് കലാഭവൻ മണി എന്ന നടനായിരുന്നു.

മണിയെ സംബന്ധിച്ചിടത്തോളം അയാളുടെ നിരീക്ഷണപാടവം വെറും മിമിക്രിയായി വിലയിരുത്തപ്പെട്ടു.'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തിലെ രാമു എന്ന അന്ധഗായകനായുള്ള പ്രകടനം ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുപോലും ഇവിടെ വിവിധ കോണുകളിൽ 'മിമിക്രി'യായി മാത്രം വിലയിടപ്പെട്ടു.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുംkalabhavan mani
സിനിമയുടെ സൗന്ദര്യസങ്കല്പ കീഴ്വഴക്കങ്ങൾക്ക് നിരക്കാത്ത രൂപഭാവങ്ങളെ അഭിനയശേഷികൊണ്ട് മറികടന്ന് തന്റേതായ ഇടം മലയാള സിനിമയിൽ നായകനിരയിൽത്തന്നെ കണ്ടെത്താൻ കഴിഞ്ഞ ആദ്യ നടൻ ഭരത് ഗോപിയായിരുന്നു. അതിനുശേഷം മറ്റൊരാൾക്ക് അതിനു സാധിച്ചിട്ടുണ്ടെങ്കിൽ അത് കലാഭവൻമണി എന്ന നടനായിരുന്നു.

മണിക്ക് പക്ഷേ കൂടുതൽ പ്രതിബന്ധങ്ങളെ എതിരിട്ടു തോല്പിക്കേണ്ടതുണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനം മിമിക്രിയുടെ പശ്ചാത്തലത്തോടുള്ള മുൻധാരണകളെയും ഏകപക്ഷീയമായ വിലയിരുത്തലുകളെയും മറികടക്കുക എന്നതായിരുന്നു. തിലകനെ പോലുള്ള മഹാനടന്മാർ പോലും ഒരു നടന്റെ ഏറ്റവും സവിശേഷഗുണമായി പറഞ്ഞിരുന്നത് നിരീക്ഷണപാടവമാണ്. എന്നാൽ മണിയെ സംബന്ധിച്ചിടത്തോളം അയാളുടെ നിരീക്ഷണപാടവം വെറും മിമിക്രിയായി വിലയിരുത്തപ്പെട്ടു.

'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തിലെ രാമു എന്ന അന്ധഗായകനായുള്ള പ്രകടനം ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുപോലും ഇവിടെ വിവിധ കോണുകളിൽ 'മിമിക്രി'യായി മാത്രം വിലയിടപ്പെട്ടു.എന്നാൽ ഇതേ നടൻ രാമുവിന്റെ നിഴൽ പോലുമില്ലാത്ത വിധം 'അനന്തഭദ്രം' എന്ന ചിത്രത്തിലെ ചെമ്പൻ എന്ന കഥാപാത്രമായി അന്ധതയുടെ മറ്റൊരു അവിസ്മരണീയ ആവിഷ്ക്കാരം നിർവ്വഹിച്ചതിന് ചരിത്രം സാക്ഷി.

അനന്തഭദ്രം
അനന്തഭദ്രംkalabhavan mani
കറുപ്പിൽ വെളുപ്പിന്റെ ചായമടിച്ചുകയറ്റി മണിയെ 'ലോകനാഥ' നാക്കാനും 'ആണ്ടവനും' 'രക്ഷക'നുമാക്കി മാസ് നായകാവതാരം നിർവ്വഹിപ്പിക്കാനുമുള്ള സിനിമാശ്രമങ്ങളിലൂടെയാണ് മണി എന്ന നക്ഷത്രം വീഴാൻ തുടങ്ങുന്നത്.

തന്റെ നേട്ടങ്ങളെയും പ്രതിഭയെയും വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ മണിക്ക് സാധിച്ചുവോ എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. ഏതൊരു നടനും അയാളുടെ ഒരു കംഫർട്ട് സോൺ ഉണ്ട്.പുതിയ തലമുറയിലെ നായകരെയും അവരുടെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുക്കലിനെയും നിരീക്ഷിച്ചാൽ അക്കാര്യം വ്യക്തമാകും. പ്രണയം, കോമഡി എന്നിങ്ങനെ തങ്ങളുടെ എളുപ്പവഴികൾ അവർ കഥാപാത്രങ്ങളിലൂടെ ആവർത്തിക്കുന്നത് കാണാം.

മണി എന്ന നടന്റെ കംഫർട്ട് സോൺ കറുപ്പിന്റെ ജീവിത പരിസരങ്ങളായിരുന്നു. മസാലയിൽ പൊതിഞ്ഞാണെങ്കിലും 'വാസന്തിയും ..' കരുമാടിക്കുട്ടനും പോലുള്ള സിനിമകളിലൂടെയാണ് മണി ജനകീയതയുമായി അടയാളപ്പെട്ടതും വെളിപ്പെട്ടതും.എന്നാൽ പിന്നീട്, കറുപ്പിൽ വെളുപ്പിന്റെ ചായമടിച്ചുകയറ്റി മണിയെ 'ലോകനാഥ' നാക്കാനും 'ആണ്ടവനും' 'രക്ഷക'നുമാക്കി മാസ് നായകാവതാരം നിർവ്വഹിപ്പിക്കാനുമുള്ള സിനിമാശ്രമങ്ങളിലൂടെയാണ് മണി എന്ന നക്ഷത്രം വീഴാൻ തുടങ്ങുന്നത്.

സ്വാതന്ത്ര്യ ബോധം, തുല്യനീതി -ലിംഗസമത്വ സങ്കല്പങ്ങൾ, സ്വത്വപോരാട്ടങ്ങൾ എന്നിങ്ങനെ പുതിയ തലമുറയുടെ ബഹുസ്വര നിർഭയവീക്ഷണങ്ങളെ കല ഏറ്റെടുക്കുന്ന പുതിയ കാലത്ത് സിനിമ എന്ന ഏറ്റവും ജനകീയമായ മാദ്ധ്യമത്തിൽ തന്റെ പ്രതിഭ കൊണ്ട് ആ ശബ്ദങ്ങളെ പ്രതിഫലിപ്പിക്കാനുള്ള കെല്പും രാഷ്ട്രീയബോധവും മണിക്ക് സ്വന്തമായുണ്ടായിരുന്നു

യഥാർത്ഥത്തിൽ ഭരതനെ പോലെ ഒരു ഡയറക്ടറെ നടനെന്ന നിലയിൽ മണിയിലെ പ്രതിഭ ആവശ്യപ്പെട്ടിരുന്നു. ലോറി, ചാട്ട, തുടങ്ങിയ സിനിമകളിൽ അച്ചൻകുഞ്ഞും ബാലൻ കെ നായരുമൊക്കെ ചെയ്ത കഥാപാത്രങ്ങളുടെ പുതിയ കാലത്തെ ആവിഷ്ക്കാരങ്ങൾക്ക് കിറുകൃത്യമായ അളവുകൾ മണി എന്ന നടനശരീരത്തിനു സ്വന്തമായിരുന്നു.

ആദിവാസി കോളനികൾ ദത്തെടുത്തും അവിടത്തെ കുട്ടികളെ വിനോദയാത്രകൾക്കു കൊണ്ടു പോയുമൊക്കെ, മനുഷ്യത്വമുള്ള കലാകാരൻ ഇടപെടേണ്ട മേഖലകളെക്കുറിച്ചുള്ള തന്റെ ബോദ്ധ്യവും നിലപാടുകളും വെളിപ്പെടുത്താൻ കഴിഞ്ഞ സമൂഹജീവിയായിരുന്നു മണി. അത്തരമൊരു രാഷ്ട്രീയബോധം ഹൃദയത്തിൽ സൂക്ഷിച്ചിരുന്നതുകൊണ്ടുതന്നെ സ്വാതന്ത്ര്യ ബോധം, തുല്യനീതി -ലിംഗസമത്വ സങ്കല്പങ്ങൾ, സ്വത്വപോരാട്ടങ്ങൾ എന്നിങ്ങനെ പുതിയ തലമുറയുടെ ബഹുസ്വര നിർഭയവീക്ഷണങ്ങളെ കല ഏറ്റെടുക്കുന്ന പുതിയ കാലത്ത് സിനിമ എന്ന ഏറ്റവും ജനകീയമായ മാദ്ധ്യമത്തിൽ തന്റെ പ്രതിഭ കൊണ്ട് ആ ശബ്ദങ്ങളെ പ്രതിഫലിപ്പിക്കാനുള്ള കെല്പും രാഷ്ട്രീയബോധവും മണിക്ക് സ്വന്തമായുണ്ടായിരുന്നു എന്നു നിസ്സംശയം പറയാം.

No stories found.
The Cue
www.thecue.in