വയനാട് ഉരുൾപൊട്ടൽ; അഞ്ച് കോടിയുടെ സഹായവുമായി കല്യാൺ ജൂവലേഴ്‌സ്

വയനാട് ഉരുൾപൊട്ടൽ; അഞ്ച് കോടിയുടെ സഹായവുമായി കല്യാൺ ജൂവലേഴ്‌സ്
Published on

വയനാട്ടിലെ ദുരിതബാധിത കുടുംബങ്ങളുടെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നൽകുമെന്ന് കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ.

വയനാട്ടിലെ സ്ഥിതി ഹൃദയഭേദകമാണ്. അനേകം മനുഷ്യർ മരിച്ചു, വീടുകളും സ്കൂളുകളും ഒരു ഗ്രാമമൊന്നാകെ തകർന്ന ഈ ഘട്ടത്തിൽ ആ ജനതയോടൊപ്പം നിൽക്കേണ്ടത് നമ്മുടെ കടമയാണ്. അവിടെയുള്ളവ രെ എത്രയും വേഗത്തിൽ പുനരധിവസിപ്പിക്കേണ്ടതുണ്ട്. നമ്മുടെ പ്രാർത്ഥനയും പിന്തുണയും ഈ ജനനതക്ക് ഇപ്പോളും തുടർന്നും നൽകണമെന്നും ടി.എസ്. കല്യാണരാമൻ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in