
ആര്‍.എം.പി സ്ഥാപകനും രക്തസാക്ഷിയുമായ ടി.പി ചന്ദ്രശേഖരന്റെ ഫോണ്‍ നമ്പര്‍ വടകര എം.എല്‍.എയുടെ ഔദ്യോഗിക നമ്പര്‍. കക്ഷി രാഷ്ട്രീയ ഭേദമന്യേ ആര്‍ക്കും ഏത് സമയത്തും എം.എല്‍.എയെ ഈ നമ്പരില്‍ വിളിക്കാമെന്ന് കെ.കെ.രമ എം.എല്‍.എ. സഖാവ് ടി.പി ചന്ദ്രശേഖരന്‍ വീണിടത്ത് നിന്നാണ് ഞങ്ങള്‍ തുടങ്ങിയത്, വടകരക്കാര്‍ക്ക് അവരുടെ എം.എല്‍.എയെ ടിപിയെ വിളിച്ച അതേ നമ്പരില്‍ വിളിക്കാമെന്നും രമ.
വടകരയില്‍ നിന്ന് ജയിച്ചത് ടി.പി ചന്ദ്രശേഖരനാണെന്നും നിയമസഭയില്‍ ടിപിയുടെ ശബ്ദമാകുമെന്നും കെ.കെ.രമ മുമ്പ് പ്രഖ്യാപിച്ചിരുന്നു. ടി.പി ഉപയോഗിച്ചിരുന്ന 9447933040 എന്ന നമ്പരാണ് കെ.കെ.രമ തന്റെ ഔദ്യോഗിക നമ്പരാക്കിയത്. ഫേസ്ബുക്ക് ലൈവിലായിരുന്നു പ്രഖ്യാപനം.
കെ.കെ രമ പറഞ്ഞത്
ആ നമ്പര്‍, 2021 മേയ് 14ന് രാത്രി പത്തേ പത്തിന് നിശ്ചലമായ ഒരു നമ്പര്‍.കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ആളുകള്‍ അവരുടെ ആവശ്യങ്ങള്‍ക്കായി നിരന്തരം ബന്ധപ്പെട്ടോണ്ടിരുന്ന ഒരു നമ്പര്‍. ആ നമ്പര്‍ ഇന്ന് മുതല്‍ എം.എല്‍എയുടെ ഔദ്യോഗിക നമ്പരായി സമര്‍പ്പിക്കുകയാണ്. ഏത് ആവശ്യങ്ങള്‍ക്കും സഖാവ് ടി.പിയെ ആളുകള്‍ എങ്ങനെയാണോ ബന്ധപ്പെട്ടിരുന്നത് അത് പോലെ ഏത് സമയത്തും ആ നമ്പറില്‍ വിളിക്കാം. ടിപിയുടെ ആ നമ്പര്‍ പലരുടെയും കയ്യിലുണ്ടാകും.
സഹായത്തിനായി ഈ നമ്പരിലേക്ക് ഏത്പാതിരാത്രിയും വിളിക്കാം. ഇതുവഴി സഖാവ് ടിപി ചന്ദ്രശേഖരന്റെ രാഷ്ട്രീയം സജീവമായി, ഏറ്റവും ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ സഹായകരമാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. കഴിയാവുന്ന സഹായങ്ങള്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി ചെയ്തു കൊടുക്കാന്‍ ഞങ്ങള്‍ എപ്പോഴും സന്നദ്ധനായിരിക്കും. ഇതുവരെ നിങ്ങള്‍ നല്കിയ പിന്തുണയ്ക്ക് നന്ദി