പ്രോഗ്രസ്സീവ് ടെക്കീസും ഇൻഫോപാർക്കും സംയുക്തമായി സംഘടിപ്പിച്ച അഖില കേരള ടെക്കീസ് കലോത്സവം തരംഗ് സമാപിച്ചു. ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) തുടരെ രണ്ടാം തവണയും ചാമ്പ്യന്മാരായി.
കീ വാല്യൂ സോഫ്‌വെയർ സിസ്റ്റംസ് രണ്ടാമതെത്തി. ഇൻഫോപാർക്ക് സ്ക്വയറിൽ ഒരുക്കിയിരിക്കുന്ന പ്രധാന വേദിയിലായിരുന്നു അവസാന മൂന്ന് ദിവസങ്ങളിലെ മത്സരങ്ങൾ. ബുധൻ, വ്യാഴം ദിവസങ്ങളിൽ നരിവേട്ട, സാഹസം എന്നീ ചിത്രങ്ങളുടെ അണിയറപ്രവർത്തകർ അതിഥികളായെത്തി.