നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു

നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു
Published on

ജനപ്രിയ നോവലുകളിലൂടെ ശ്രദ്ധേയനായ സുധാകര്‍ മംഗളോദയം അന്തരിച്ചു. മംഗളം, മനോരമ ആഴ്ചപ്പതിപ്പുകളില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ച നോവലുകളിലൂടെയാണ് സുധാകര്‍ മംഗളോദയം സജീവമാകുന്നത്. പത്മരാജന്‍ സംവിധാനം ചെയ്ത കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥ സുധാകറിന്റേതാണ്. സുധാകര്‍ പി നായര്‍ എന്ന പേരിലായിരുന്നു അന്ന് എഴുതിയിരുന്നത്. കോട്ടയം വെള്ളൂരിലെ വീട്ടിലായിരുന്നു അന്ത്യം.

സുധാകര്‍ മംഗളോദയത്തിന്റെ പല നോവലുകളും പിന്നീട് സിനിമകളോ ടെലി സീരിയലോ ആയിട്ടുണ്ട്. 1985ല്‍ വസന്തസേന എന്ന സിനിമക്ക് തിരക്കഥയൊരുക്കി. നന്ദിനി ഓപ്പോള്‍ എന്ന ചിത്രവും സുധാകര്‍ മംഗളോദയത്തിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ്. മംഗളത്തിലും മനോരമയിലും ഉള്‍പ്പെടെ പ്രസിദ്ധീകരിച്ച നോവലുകള്‍ പിന്നീട് പുസ്തകങ്ങളായിട്ടുണ്ട്.

വാസ്തുബലി, ഓട്ടുവള, നിറമാല, ചാരുലത, പ്രിയേ ചാരുശീലേ, ചിറ്റ, പാദസരം, വെളുത്ത ചെമ്പരത്തി, തില്ലാന, ഈറന്‍ നിലാവ്, സൗന്ദര്യപൂജ, നന്ദിനി ഓപ്പോള്‍, ശ്യാമ, കുങ്കുമപ്പൊട്ട്, പത്‌നി, കമല, ചുറ്റുവിളക്ക്, താലി, തുലാഭാരം, സുമംഗലി തുടങ്ങി നീളുന്നു നോവലുകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in