മുതലാളിത്തതിന്റെ ദുരാഗ്രഹങ്ങളിൽ മുങ്ങിമരിക്കുന്ന തെക്കൻ തീരവും തീരദേശ ജനങ്ങളും

മുതലാളിത്തതിന്റെ ദുരാഗ്രഹങ്ങളിൽ മുങ്ങിമരിക്കുന്ന തെക്കൻ തീരവും തീരദേശ ജനങ്ങളും
Stolen Shorelines

കാലാവസ്ഥ വ്യതിയാനം എന്ന ആഗോള പ്രതിസന്ധി ഏറ്റവും ഗുരുതരമായി ബാധിക്കുന്ന ജനവിഭാഗമാണ് തീരദേശ ജനങ്ങൾ.എന്നാൽ കേരളത്തിന്റെ തെക്കൻ തീരദേശ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ യഥാർത്ഥ കാരണം കാലാവസ്ഥ വ്യതിയാനത്തിന്റെ ചുമലിൽ മാത്രം കെട്ടി വെച്ച് ഒളിച്ചോടാനാവില്ല. 2015 -ൽ അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി പോർട്ട്സ് ആൻഡ് സെസ് ലിമിറ്റഡിന്റെ (APSEZ) അനുബന്ധ സ്ഥാപനമായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും (AVPPL) കേരള സർക്കാരും തമ്മിലുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ (PPP) 7,525 കോടി രൂപ മുടക്കി തുടങ്ങി വെച്ച തുറമുഖത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തിരുവനന്തപുരത്തെ തീരദേശ ജനതകളുടെ ജീവിതത്തെ താറുമാറാക്കുന്നതെങ്ങനെ എന്നതിന്റെ നേർ ചിത്രമാണ് പ്രശസ്ത പരിസ്ഥിതി മാധ്യമ പ്രവർത്തകനായ കെ എ ഷാജി സംവിധാനം ചെയ്ത "stolen shorelines "എന്ന ഇംഗ്ളീഷ് ഡോക്യൂമെന്ററി.
വളരെ ശാന്തമായ കടൽത്തീരത്തിൻ്റെ ആദ്യ ഷോട്ടിൽ നിന്നും അശാന്തമായ ജീവിത യാഥാർത്ഥ്യങ്ങളിലേക്കാണ്സംവിധായകൻ ക്യാമറ തുറന്നു വെക്കുന്നത് .2018 ൽ ഓഖി സൃഷ്‌ടിച്ച കടലാക്രമണങ്ങൾ കൊണ്ട് ജീവിക്കാനൊരു ഇടം പോലുമില്ലാതെ പുനരധിവാസ കേന്ദ്രങ്ങളിൽ അഭയം പ്രാപിച്ച 14വയസ്സുകാരി അലീനയുടെയും കുടുംബത്തിന്റെയും യാതനകളിലൂടെ യാണ് ചിത്രം മുന്നേറുന്നത് .താൻ വളർത്തുന്ന പ്രാവുകൾ പറന്നുയരുന്നതു പോലെ തന്റെ ആഗ്രഹങ്ങൾക്കും ചിറക് മുളക്കുമെന്ന സ്വപ്നം കാണാൻ അവകാശമില്ലാത്ത, മനുഷ്യരായി വലിയതുറ ഗ്രാമത്തിലെ GUP സ്കൂളിലിപ്പോഴും കാലാവസ്ഥ അഭയാർത്ഥികളായി കഴിയുന്നവരാണവർ. 590 km നീളമുള്ള ലോകത്തിൽ വച്ചു തന്നെ ഏറ്റവും ജനസാന്ദ്രതയറിയ തീര പ്രദേശമാണ് കേരളത്തിനുള്ളത് .80km നീളമുള്ള തിരുവനന്തപുരം ജില്ലയുടെ തീരദേശം ഇന്ന് മുമ്പില്ലാത്ത വണ്ണം കടലക്രമണം കാരണം ഇല്ലാതായി കൊണ്ടിരിക്കാണ്. ആരാണ് ഈ തീരങ്ങൾ അപഹരിച്ചു കൊണ്ട് പോകുന്നത്?ആരാണ് ഇവരുടെ സ്വപ്നങ്ങളെ കടലിലൊഴുക്കുന്നത്?ഇത്തരം നിരവധിയായ ചോദ്യങ്ങളെ കേരള ജനതയക്ക് ചർച്ചയ്ക്കു വെക്കുകയാണ് സ്റ്റോലൻ സ്റ്റോർ ലൈൻസ്.

കോവളം, വിഴിഞ്ഞം, വേളി, വലിയതുറ, കല്ലുമൂട്, ബീമാപള്ളി, മുട്ടത്തറ തുടങ്ങി സമീപത്തെ മത്സ്യബന്ധന ഗ്രാമങ്ങളിലെ വീടുകൾ കടൽ വിഴുങ്ങിയതിനാൽ മത്സ്യത്തൊഴിലാളികളുടെ നൂറുകണക്കിന് കുടുംബങ്ങളാണ് ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. എല്ലായിടത്തും സ്‌കൂളുകളും കോളേജുകളും വീണ്ടും തുറന്നിട്ടും, ഈ പ്രദേശങ്ങളിലെ പ്രാദേശിക സ്‌കൂളുകളും കമ്മ്യൂണിറ്റി സെന്ററുകളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നു. മഴക്കാലം നീണ്ടുനിൽക്കുകയും കടൽക്ഷോഭം രൂക്ഷമാകുകയും ചെയ്യുന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ക്യാമ്പുകളിൽ എത്തുമെന്നാണ് കരുതുന്നത്.
കേരളത്തിലുമുണ്ട് കാലാവസ്ഥാ അഭയാർത്ഥികൾ എന്ന് സിനിമ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.ഗോഡൗണുകളിൽ ജീവിക്കാൻ ആളുകൾ നിർബന്ധിതരായി സ്കൂൾ മുറികൾ കിടപ്പുമുറികളാക്കി മാറ്റാൻ നിർബന്ധിതരായ ആളുകൾ,വസ്ത്രം മാറാൻ പോലും ബുദ്ധിമുട്ടുന്ന സ്ത്രീകൾ, രോഗങ്ങൾ,സ്വകാര്യത നഷ്ട പെട്ട കുടുംബങ്ങൾ, ഒരു മുറി പങ്കിട്ടെടുക്കുന്ന ഒരു കൂട്ടം മനുഷ്യന്മാർ. ക്ലാസ് മുറികൾ നഷ്ടപ്പെട്ട കുട്ടികൾ, പ്രദേശങ്ങളിൽ നിന്ന് നേരിട്ട് കടലിലേക്ക് പ്രവേശനം നഷ്ടപ്പെട്ട, തങ്ങളുടെ ചുറ്റുമുള്ള കടൽത്തീരങ്ങളിൽ മത്സ്യബന്ധന വല ഉണക്കാനുള്ള പരമ്പരാഗത അവകാശം നഷ്ടപ്പെട്ട, മത്സ്യബന്ധന തൊഴിലാളികൾ, സഞ്ചാരികളെ അനുഗമിക്കാത്ത ഗൈഡുകൾ, വിനോദസഞ്ചാരികളെ സേവിച്ച് ഉപജീവനം നടത്തുന്ന ചെറുകിട വ്യാപാരികൾ, എന്നിങ്ങനെ ശിഥിലമായ സമൂഹമാണ് ഈ തീരദ്ദേശത്തിൻ്റെത് എന്ന് ഡോക്യുമെൻ്ററി പറഞ്ഞുവെക്കുന്നു.
വീടുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിക്കാൻ പലരും നിർബന്ധിതരായി. ഇപ്പോളും നൂറുകണക്കിനാളുകൾ സ്വന്തമായി വീടില്ലാത്തതിനാൽ ദുരിതം അനുഭവിക്കുന്നു. പലർക്കും ഭൂമി കണ്ടെത്താൻ കഴിയാത്തതിനാൽ ഈ കുടുംബങ്ങൾക്ക് അവകാശപെട്ട പുനരധിവാസംഎന്ന പ്രക്രിയ ഒരു പ്രധാന വെല്ലുവിളിയായി തുടരുകയാണ് . 10 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. മാത്രവുമല്ല, തലമുറകളോളം അവരുടെ ഉപജീവനമാർഗമായ കടലിൽ നിന്ന് മാറിത്താമസിക്കുക എന്നത് ഒരിക്കലും ശാശ്വതമായ പരിഹാരവുമല്ല താനും.
ഒരു കാലത്ത് കേരളത്തിന്റെ പ്രതാപത്തിന്റയും പ്രൗഡിയുടെയും ചിഹ്നമായിരുന്ന കേരളത്തിന്റെ വിനോദ സഞ്ചാരകേന്ദ്രങ്ങളായിരുന്നു കോവളം ബീച്ചും ശംഖുമുഖം ബീച്ചും. എന്നാൽ കടലെടുത്തു തീരമില്ലാതായ ; വിരുന്നുകാരെ വരവേൽക്കാനാവാത്ത ശംഖുമുഖത്തിന്റെയും കോവളത്തിന്റെയും ജീർണിച്ച അവസ്ഥയിലേക്ക് ഡോക്യൂമെന്ററി ശ്രദ്ധപതിപ്പിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളാണ് ശംഖുമുഖത്തിന് മൂക സാക്ഷ്യം വഹിക്കുന്നത്.തിരുവനന്തപുരം അദാനി എയർപോർട്ടിലേക്കുള്ള റോഡ് പൊട്ടിപ്പോളിഞ്ഞിരുന്നത് നന്നാക്കാനായിരുന്നു സർക്കാരിന്റെ ശ്രമം. ഇത്തരം പ്രവർത്തനങ്ങൾ കാരണം ജീർണിച്ച തീരത്തെയും നഷ്ടപ്പെടുകയുണ്ടായി.
ദുരിതത്തിലായ ജനങ്ങൾക്കുമുന്നിൽ ഏവരും കണ്ണടക്കുന്നതായി ഡോക്യുമെൻ്ററി കുറ്റപ്പെടുത്തുന്നുണ്ട്. കോവളം ബീച്ചിൽ സഞ്ചാരികളില്ല, അനവധി അപകട സൂചകങ്ങളായ ബോർഡുകളാണ് ദൃശ്യമാകുന്നത്.സുരക്ഷിതമല്ലാത്ത വിനോദ സഞ്ചാരകേന്ദ്രങ്ങളായി തെക്കൻ തീരങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് മനസിലാക്കാം.

കോവളം, വിഴിഞ്ഞം, വേളി, വലിയതുറ, കല്ലുമൂട്, ബീമാപള്ളി, മുട്ടത്തറ തുടങ്ങി സമീപത്തെ മത്സ്യബന്ധന ഗ്രാമങ്ങളിലെ വീടുകൾ കടൽ വിഴുങ്ങിയതിനാൽ മത്സ്യത്തൊഴിലാളികളുടെ നൂറുകണക്കിന് കുടുംബങ്ങളാണ് ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. എല്ലായിടത്തും സ്‌കൂളുകളും കോളേജുകളും വീണ്ടും തുറന്നിട്ടും, ഈ പ്രദേശങ്ങളിലെ പ്രാദേശിക സ്‌കൂളുകളും കമ്മ്യൂണിറ്റി സെന്ററുകളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നു. മഴക്കാലം നീണ്ടുനിൽക്കുകയും കടൽക്ഷോഭം രൂക്ഷമാകുകയും ചെയ്യുന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ക്യാമ്പുകളിൽ എത്തുമെന്നാണ് കരുതുന്നത്.
കേരളത്തിലുമുണ്ട് കാലാവസ്ഥാ അഭയാർത്ഥികൾ എന്ന് സിനിമ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.ഗോഡൗണുകളിൽ ജീവിക്കാൻ ആളുകൾ നിർബന്ധിതരായി സ്കൂൾ മുറികൾ കിടപ്പുമുറികളാക്കി മാറ്റാൻ നിർബന്ധിതരായ ആളുകൾ,വസ്ത്രം മാറാൻ പോലും ബുദ്ധിമുട്ടുന്ന സ്ത്രീകൾ, രോഗങ്ങൾ,സ്വകാര്യത നഷ്ട പെട്ട കുടുംബങ്ങൾ, ഒരു മുറി പങ്കിട്ടെടുക്കുന്ന ഒരു കൂട്ടം മനുഷ്യന്മാർ. ക്ലാസ് മുറികൾ നഷ്ടപ്പെട്ട കുട്ടികൾ, പ്രദേശങ്ങളിൽ നിന്ന് നേരിട്ട് കടലിലേക്ക് പ്രവേശനം നഷ്ടപ്പെട്ട, തങ്ങളുടെ ചുറ്റുമുള്ള കടൽത്തീരങ്ങളിൽ മത്സ്യബന്ധന വല ഉണക്കാനുള്ള പരമ്പരാഗത അവകാശം നഷ്ടപ്പെട്ട, മത്സ്യബന്ധന തൊഴിലാളികൾ, സഞ്ചാരികളെ അനുഗമിക്കാത്ത ഗൈഡുകൾ, വിനോദസഞ്ചാരികളെ സേവിച്ച് ഉപജീവനം നടത്തുന്ന ചെറുകിട വ്യാപാരികൾ, എന്നിങ്ങനെ ശിഥിലമായ സമൂഹമാണ് ഈ തീരദ്ദേശത്തിൻ്റെത് എന്ന് ഡോക്യുമെൻ്ററി പറഞ്ഞുവെക്കുന്നു.
ഇപ്പോഴും നൂറുകണക്കിനാളുകൾ സ്വന്തമായി വീടില്ലാത്തതിനാൽ ദുരിതം അനുഭവിക്കുന്നു. പലർക്കും ഭൂമി കണ്ടെത്താൻ കഴിയാത്തതിനാൽ ഈ കുടുംബങ്ങൾക്ക് അവകാശപെട്ട പുനരധിവാസംഎന്ന പ്രക്രിയ ഒരു പ്രധാന വെല്ലുവിളിയായി തുടരുകയാണ് . 10 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. മാത്രവുമല്ല, തലമുറകളോളം അവരുടെ ഉപജീവനമാർഗമായ കടലിൽ നിന്ന് മാറിത്താമസിക്കുക എന്നത് ഒരിക്കലും ശാശ്വതമായ പരിഹാരവുമല്ല താനും.

ഒരു കാലത്ത് കേരളത്തിന്റെ പ്രതാപത്തിന്റയും പ്രൗഡിയുടെയും ചിഹ്നമായിരുന്ന കേരളത്തിന്റെ വിനോദ സഞ്ചാരകേന്ദ്രങ്ങളായിരുന്നു കോവളം ബീച്ചും ശംഖുമുഖം ബീച്ചും. എന്നാൽ കടലെടുത്തു തീരമില്ലാതായ ; വിരുന്നുകാരെ വരവേൽക്കാനാവാത്ത ശംഖുമുഖത്തിന്റെയും കോവളത്തിന്റെയും ജീർണിച്ച അവസ്ഥയിലേക്ക് ഡോക്യൂമെന്ററി ശ്രദ്ധപതിപ്പിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളാണ് ശംഖുമുഖത്തിന് മൂക സാക്ഷ്യം വഹിക്കുന്നത്.തിരുവനന്തപുരം അദാനി എയർപോർട്ടിലേക്കുള്ള റോഡ് പൊട്ടിപ്പോളിഞ്ഞിരുന്നത് നന്നാക്കാനായിരുന്നു സർക്കാരിന്റെ ശ്രമം. ഇത്തരം പ്രവർത്തനങ്ങൾ കാരണം ജീർണിച്ച തീരത്തെയും നഷ്ടപ്പെടുകയുണ്ടായി.
ദുരിതത്തിലായ ജനങ്ങൾക്കുമുന്നിൽ ഏവരും കണ്ണടക്കുന്നതായി ഡോക്യുമെൻ്ററി കുറ്റപ്പെടുത്തുന്നുണ്ട്. കോവളം ബീച്ചിൽ സഞ്ചാരികളില്ല, അനവധി അപകട സൂചകങ്ങളായ ബോർഡുകളാണ് ദൃശ്യമാകുന്നത്.സുരക്ഷിതമല്ലാത്ത വിനോദ സഞ്ചാരകേന്ദ്രങ്ങളായി തെക്കൻ തീരങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് മനസിലാക്കാം.

ആരാണിതിനുത്തരവാദികൾ? കേവലം കാലാവസ്ഥ വ്യത്യാനം മാത്രമല്ല ദുരാഗ്രഹികളായ കോർപ്പറേറ്റ് താല്പര്യങ്ങൾ ഈ ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നു എന്നത് സാരം.
1970 കളിൽ വിഴിഞ്ഞം ഫിഷിംഗ് ഹാർബറിനായി ഒരു ചെറിയ പുലിമുട്ട് നിർമ്മിച്ചപ്പോൾ തന്നെ ഈ പ്രദേശം കടലെടുക്കാൻ തുടങ്ങിയിരുന്നു. എന്നാല്‍, വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം തുടങ്ങിയതോടു കൂടിയാണ് കടൽ മുൻപില്ലാത്തവിധം തീരത്തെ വിഴുങ്ങാനാരംഭിച്ചത്.വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമാണത്തിനുള്ള കരാർ അഹമ്മദാബാദ് ആസ്ഥാനമായ അദാനി ഗ്രൂപ്പ് നേടിയെടുത്തപ്പോൾ കേരളത്തിലെ ഭരണകക്ഷികളും പ്രതിപക്ഷവും ബിജെപി ഉൾപ്പെടെയുള്ള എല്ലാ പാർട്ടികളും അതിനെ അനുകൂലിക്കുകയാണുണ്ടായത്.പദ്ധതിയുടെ ആകെ ചെലവ് 7,525 കോടി രൂപയാണ്. അതിൽ 2,454 കോടി രൂപ അദാനിഗ്രൂപ്പിന്റെ സ്വന്തം ഫണ്ടാണ്. 1,635 കോടി രൂപ കേന്ദ്ര സർക്കാർ വയബിലിറ്റി ഗ്യാപ് ഫണ്ടായി നൽകുന്നുണ്ട്. സംസ്ഥാന സർക്കാരിൽ നിന്നുള്ള വിഹിതം 3,436 കോടി രൂപയാണ്. സമുദ്രത്തിൽ നിന്ന് 130 ഏക്കർ നികത്തിയെടുക്കാൻ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നൽകിയതിനു പുറമേ 360 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ നിലവിൽ സംഭാവന ചെയ്യുകയും ചെയ്തിരിക്കുന്നു.പദ്ധതി രേഖകൾ പറയുന്നത് പ്രകാരം, രാജ്യത്തിന്റെ 80 ശതമാനം ചരക്ക് കൈമാറ്റവും കൈകാര്യം ചെയ്യാൻ കഴിയുന്ന ഇന്ത്യയുടെ ഏറ്റവും ആഴമേറിയ തുറമുഖമാണിത്. കരാർ പ്രകാരം 40 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് തുറമുഖം പ്രവർത്തിപ്പിക്കാം, ഇത് 20 വർഷം കൂടി നീട്ടുകയും ചെയ്യാം, 15 വർഷത്തിന് ശേഷം സംസ്ഥാന സർക്കാരിന് തുറമുഖത്തുനിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കും.
തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി നടത്തുന്ന ഡ്രഡ്ജിംഗ് (കടല്‍ കുഴിക്കല്‍), പുലിമുട്ട് നിർമ്മാണം എന്നിവയാണ് വലിയതുറ, ശംഖുമുഖം പോലെയുള്ള തീരങ്ങളിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന തീരശോഷണത്തിന് കാരണമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. "കടല്‍ക്കുഴിച്ച് കൃത്രിമമായി കരയുണ്ടാക്കിക്കഴിഞ്ഞപ്പോള്‍ തീരത്തു കൂടി ഒഴുകുന്ന മണല്‍ ഈ ഭാഗത്ത് അടിഞ്ഞു. ഇതിന്‍റെ ഭാഗമായാണ് കടല്‍ വിഴുങ്ങുന്ന ശംഖുമുഖം പോലുള്ള തീരങ്ങളില്‍ മണല്‍ തിരികെ വരാത്തത്.
അദാനിയുടെ തുറമുഖ നിർമാണം സൃഷ്ടിക്കുന്ന ജൈവവിവിദ്യ ശോഷണത്തെയും സിനിമ പ്രതിപാദിക്കുന്നുണ്ട്.തുറമുഖം നിർമ്മിക്കുന്നതിനായി പദ്ധതി ഇതിനകം 6 ലക്ഷം ടൺ ഗ്രാനൈറ്റ് കടലിൽ നിക്ഷേപിച്ചിട്ടുണ്ട്, അതിൽ ഭൂരിഭാഗവും പശ്ചിമഘട്ടത്തിലെ സെൻസിറ്റീവ് ഭാഗങ്ങളിൽ നിന്നാണ്.ആ നിലക്ക് എങ്ങനെയാണ് ഈ പദ്ധതി സുസ്ഥിരവികസനമാകുന്നത്.

ബാക്കിയുള്ള ജോലികൾ പൂർത്തിയാക്കാൻ ഒരു കോടി ടൺ ഗ്രാനൈറ്റ് വേണ്ടിവരുമ്പോൾ നമ്മുടെ ശേഷിക്കുന്ന പശ്ചിമ ഘട്ടത്തെ കാർന്നു ത്തിനുള്ള തീർത്തും വിവേക രഹിതമായ പ്രക്രിയ എന്നെ കണക്കാക്കാൻ സാധിക്കുകയുള്ളു. ഗണ്യമായ പൊതുഫണ്ടിന്റെ പാഴ് വിനിയോഗമാക്കുകയാണ് ചിത്രം വിമർശിക്കുന്നു.
ഇന്ന് തിരുവന്തപുരം തീരാങ്ങളനുഭവിക്കുന്ന ജീവിതപ്രശ്നങ്ങളെയും, ആവാസ വ്യവസ്ഥയിൽ നാശത്തിന്റെയും നിരവധി വിഷയങ്ങളെ അടയാള പ്പെടുത്തിയിരിക്കുന്ന "സ്റ്റോലെൻ ഷോർലൈൻസ് "എന്ന ഹ്രസ്വചിത്രം യഥാർത്ഥത്തിൽ ഒരു പ്രതീക്ഷയാണ്. ഭരണ കൂടവും കോർപ്പറേറ്റും കണ്ണടക്കുന്ന തീരദേശ ദുരിതങ്ങളിലേക്കാണ് സംവിധായകൻ ക്യാമറാ കണ്ണുകളെത്തിക്കുന്നത്.മനുഷ്യാവകാശങ്ങൾ പോലും അടിച്ചമർത്തപെടുന്ന തീരദേശ ജനതകളുടെ ശബ്ദമായി സർഗഗത്മകതയിലൂടെ പ്രതിരോധം തീർക്കുന്ന കാലത്തിന്റെ ധർമ്മമാണ് "കെ .എ ഷാജി " രചനയും സംവിധാനവും ചെയ്ത "അപഹാരിക്കപെടുന്ന തീരങ്ങൾ" നിർവഹിക്കുന്നത്.
വികസനത്തിന്റെ രക്തസാക്ഷികൾ ആകുന്ന മനുഷ്യരുടെ അതിജീവന സമരങ്ങളാണ് ഈ ഹൃസ്വ സിനിമ വിവരിക്കുന്നത്. അങ്ങേയറ്റം വസ്തുനിഷ്ഠമായും സമഗ്രമായും സത്യസന്ധ്യമായുമാണ് ഇത് ഈ പ്രശ്ങ്ങളെ സമീപിക്കുന്നത്. എതിരാളികൾക്ക് പോലും അവഗണിയ്ക്കാനാകാത്ത വസ്തുതകളും ജീവിത പ്രതിഫലങ്ങളും. മുപ്പതു മിനിട്ടാണ് ഈ ഹൃസ്വ സിനിമ. സെയ്ദ് ഷിയാസ് മിർസ, സൂരജ് അമ്പലത്തറ എന്നിവർ ക്യാമറ ചെയ്തു. വിപിജി കമ്മത്ത് ആണ് എഡിറ്റർ. കല്യാണി വലത്ത് ശബ്ദം നൽകി. കണ്ണൻ മാമ്മൂട്, ഷഫീഖ് സുബൈദ ഹക്കീം, ഭാവപ്രിയ ജെ യു, റോഷ്‌നി രാജൻ, ശാലിനി രഘുനന്ദൻ, കലാ സജികുമാർ എന്നിവർ പശ്ചാത്തലത്തിൽ പ്രവർത്തിച്ചു. കേരളത്തിനകത്തും പുറത്തും തിരഞ്ഞെടുക്കപ്പെട്ട സദസ്സുകൾക്കു മുൻപിൽ ഇത് പ്രദർശിപ്പിക്കപ്പെടും.

(തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ ഗവേഷകയാണ് ലേഖിക )

The Cue
www.thecue.in