തെരുവുകച്ചവടക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷവും ഭീഷണിയുമായി പൊലീസ് ഉദ്യോഗസ്ഥന്‍ ; വീഡിയോ പുറത്ത്

തെരുവുകച്ചവടക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷവും ഭീഷണിയുമായി പൊലീസ് ഉദ്യോഗസ്ഥന്‍ ; വീഡിയോ പുറത്ത്
Published on

കണ്ണൂര്‍ ചെറുപുഴയില്‍ തെരുവ് കച്ചവടക്കാര്‍ക്ക് നേരെ ഭീഷണിയും അസഭ്യവര്‍ഷവും നടത്തി പൊലീസ് ഉദ്യോഗസ്ഥന്‍. എസ്‌ഐ ബിനീഷ് കുമാറാണ് ഇവര്‍ക്കുനേരെ ആക്രോശിക്കുകയും അത്യന്തം മോശം ഭാഷ ഉപയോഗിക്കുകയും ചെയ്തത്. റോഡരില്‍ പഴങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് നേരെയായിരുന്നു മോശം പെരുമാറ്റം.

അനധികൃതമായി റോഡ് കയ്യേറി കച്ചവടം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.റോഡില്‍ നിന്ന് ഉന്തുവണ്ടികള്‍ മാറ്റാമെന്ന് കച്ചവടക്കാര്‍ വ്യക്തമാക്കിയിട്ടും പൊലീസുകാരന്‍ ഇത് തുടരുന്നത് വീഡിയോയിലുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അനധികൃതമായി റോഡില്‍ വില്‍പ്പന നടത്തുന്നവരെ മാറ്റുകയായിരുന്നുവെന്നും ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നുമാണ് ഇന്‍സ്‌പെക്ടര്‍ ബിനീഷ് കുമാറിന്റെ വിശദീകരണം.

Si Threatens Roadside vendors at Cherupuzha, kannur, video Goes viral

Related Stories

No stories found.
logo
The Cue
www.thecue.in