പാര്‍ട് ടൈം വിദഗ്ധ അംഗമായി സന്തോഷ് ജോര്‍ജ് കുളങ്ങര, സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുന:സംഘടിപ്പിച്ചു

പാര്‍ട് ടൈം വിദഗ്ധ അംഗമായി സന്തോഷ് ജോര്‍ജ് കുളങ്ങര, സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുന:സംഘടിപ്പിച്ചു
Published on

സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുന:സംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനും പ്രൊഫ. വി.കെ രാമചന്ദ്രന്‍ വൈസ് ചെയര്‍പേഴ്സണുമാണ്്. ഔദ്യോഗിക അംഗങ്ങളായി മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഡ്വ. ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരെ നിശ്ചയിച്ചു.

ഡോ. പി. കെ ജമീല, പ്രൊഫ. മിനി സുകുമാര്‍, പ്രൊഫ. ജിജു. പി. അലക്‌സ്, ഡോ. കെ. രവിരാമന്‍ എന്നിവര്‍ വിദഗ്ധ അംഗങ്ങളാണ്. പാര്‍ട് ടൈം വിദഗ്ധ അംഗങ്ങളായി പ്രൊഫ. ആര്‍.രാമകുമാര്‍, വി നമശിവായം, സന്തോഷ് ജോര്‍ജ്ജ് കുളങ്ങര എന്നിവരെ നിശ്ചയിച്ചു. ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും സ്ഥിരം ക്ഷണിതാക്കളാവും. ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മെമ്പര്‍ സെക്രട്ടറിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in