വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ടാല്‍ 500 രൂപ രൂപയെന്ന പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകം; പിടിമുറുക്കി പൊലീസ്

വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ടാല്‍ 500 രൂപ രൂപയെന്ന പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകം; പിടിമുറുക്കി പൊലീസ്

വാട്‌സ് ആപ്പ് സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാന്‍ അവസരം എന്ന രീതിയില്‍ പ്രചരിക്കുന്ന സന്ദേശത്തിന് പിന്നില്‍ വന്‍ തട്ടിപ്പ്. സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള ഒരു വെബ്സൈറ്റിലേക്കാണ് പോവുകയെന്നും ഇതിലൂടെ വ്യക്തികളുടെ ബാങ്കിംഗ് വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് തട്ടിപ്പ് നടക്കുന്നതായി കേരളാ പൊലീസ്.

വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ടാല്‍ 500 രൂപ രൂപയെന്ന പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകം; പിടിമുറുക്കി പൊലീസ്
വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള പിആര്‍ഡി സംഘത്തില്‍ ശ്രീറാം വെങ്കിട്ടരാമനും

നിങ്ങള്‍ വാട്സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ നേടാം എന്നാണ് പരസ്യം. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താല്‍ , ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ബാങ്കിങ് വിവരങ്ങള്‍ ശേഖരിച്ചു ബാങ്കിംഗ് തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കാനുമാണ് സാധ്യത. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ നിരീക്ഷണം കര്‍ശനമാക്കാന്‍ പൊലീസ് തീരുമാനിച്ചതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in