'മൃഗങ്ങള്‍ക്ക് ബീഫ് നല്‍കരുത്'; മൃഗശാലയ്ക്ക് മുന്നില്‍ ബിജെപിയുടെ പ്രതിഷേധം

'മൃഗങ്ങള്‍ക്ക് ബീഫ് നല്‍കരുത്'; മൃഗശാലയ്ക്ക് മുന്നില്‍ ബിജെപിയുടെ പ്രതിഷേധം

മൃഗങ്ങള്‍ക്ക് ബീഫ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് മൃഗശാലയ്ക്ക് മുന്നില്‍ ബിജെപിയുടെ പ്രതിഷേധം. അസാമിലെ ഗുവാഹത്തി മൃഗശാലയ്ക്ക് മുന്നിലായിരുന്നു ബീഫ് വിരുദ്ധ സമരക്കാരുടെ പ്രതിഷേധം. കടുവകള്‍ക്കായി ബീഫ് കൊണ്ടുവന്ന വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു. മൃഗശാലയിലെ മൃഗങ്ങള്‍ക്ക് പ്രത്യേകിച്ച് കടുവകള്‍ക്ക് ബീഫ് നല്‍കാന്‍ പാടില്ലെന്ന് സമരത്തിന് നേതൃത്വം നല്‍കിയ സത്യ രഞ്ജന്‍ ബോറ പറഞ്ഞു.

ബീഫ് കൊണ്ടു വന്ന വാഹനം തടഞ്ഞ ബിജെപി പ്രവര്‍ത്തകരെ പൊലീസിന്റെ സഹായത്തോടെ മാറ്റിയെന്ന് അധികൃതര്‍ അറിയിച്ചു. ഭക്ഷ്യ ആവശ്യത്തിന് പശുക്കളെ കൊല്ലുന്നത് നിരോധിക്കണമെന്ന മുദ്രാവാക്യം പ്രതിഷേധക്കാര്‍ ഉയര്‍ത്തി. മൃഗശാലയിലേക്ക് ബീഫ് വിതരണം ചെയ്യുന്നത് സര്‍ക്കാരാണ്. ബീഫ് തന്നെ വേണമെന്ന് എന്താണ് നിര്‍ബന്ധമെന്ന് പ്രതിഷേധക്കാര്‍ ചോദിച്ചു. മറ്റ് മാംസങ്ങള്‍ എന്തുകൊണ്ട് നല്‍കുന്നില്ലെന്നും സത്യ രഞ്ജന്‍ ബോറ മാധ്യമങ്ങളോട് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മൃഗശാലയിലെ മൃഗങ്ങള്‍ക്കുള്ള ഭക്ഷണം സെന്‍ട്രന്‍ സൂ അതോറിറ്റിയാണ് നിര്‍ദേശിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. മൃഗശാലയിലെ മൃഗങ്ങളെ കടുവകള്‍ക്ക് ഭക്ഷണമായി നല്‍കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും ഡിഎഫ്ഒ തേജസ് മാരിസ്വാമി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് ബീഫ് നല്‍കിയതെന്ന് അസം സര്‍ക്കാരും വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in