വെള്ളം സിനിമ കാണാനായില്ല, ആ ഇന്റര്‍വ്യു കണ്ടതോടെ കുടി നിര്‍ത്തി, അനുഭവം പങ്കുവച്ച് മുരളി കുന്നുംപുറത്ത്

Murali Kunnumpurath
Murali Kunnumpurath
Published on

മുഴുക്കുടിയനായി നാടിനും വീടിനും ഒരു പോലെ ശല്യമായ സാഹചര്യത്തില്‍ നിന്ന് വിജയം വരിച്ച ബിസിനസുകാരനായി ജീവിതം വഴിതിരിച്ചുവിട്ട മുരളി കുന്നുംപുറത്തിന്റെ ജീവിതമായിരുന്നു ജയസൂര്യ നായകനായ വെള്ളം എന്ന സിനിമ. ജി. പ്രജേഷ് സെന്നിന്റെ സംവിധാനത്തില്‍ ജനുവരിയില്‍ റിലീസ് ചെയ്ത ചിത്രം അമിത മദ്യപാനം സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ കൂടിയാണ് ചര്‍ച്ച ചെയ്തത്.

മദ്യപരായ നിരവധി പേര്‍ സിനിമ കണ്ട് സ്വന്തം അനുഭവം പങ്കുവച്ച് മെസേജിലൂടെയും ഫോണ്‍ കോളിലൂടെയും സംസാരിച്ചതായി മുരളി കുന്നുംപുറത്ത് പറഞ്ഞിരുന്നു. സിനിമയ്ക്ക് മുന്നോടിയായി ദ ക്യുവിലൂടെ പുറത്തുവന്ന അഭിമുഖം കണ്ട് മദ്യപാനം ഉപേക്ഷിച്ച ഒരാളെക്കുറിച്ചാണ് മുരളി കുന്നുംപുറത്ത് പറയുന്നത്.


മാത്യൂസ് മുരളി കുന്നുംപുറത്തിനൊപ്പം
മാത്യൂസ് മുരളി കുന്നുംപുറത്തിനൊപ്പം Murali Kunnumpurath

ആഫ്രിക്കയില്‍ ബിസിനസ് ട്രിപ്പ് കഴിഞ്ഞ് ദുബായില്‍ തിരിച്ചെത്തിയപ്പോഴാണ് കോട്ടയം സ്വദേശിയുടെ മെസ്സേജ് കണ്ടത്. ഫേസ്ബുക്കിലായിരുന്നു മേസേജ്. ദുബായ് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന കക്ഷി നേരില്‍ കാണണമെന്ന് ആഗ്രഹമറിയിക്കുകയും നമ്പര്‍ ഷെയര്‍ ചെയ്യുകയുമുണ്ടായി. തൊട്ടടുത്ത ദിവസം കണ്ടു. വെള്ളം സിനിമ കാണാനായില്ല. പക്ഷേ എന്റെ ഇന്റര്‍വ്യൂ കണ്ടെന്നാണ് മാത്യൂസ് പറഞ്ഞത്. നന്നായി മദ്യപിച്ചിരുന്ന മാത്യൂസ് അഭിമുഖത്തിലൂടെ എന്റെ അനുഭവം കേട്ടതോടെ മദ്യപാനം നിര്‍ത്തിയെന്നും അറിയിച്ചു.

മാത്യൂസിന്റെ അനുവാദത്തോടെ ഇക്കാര്യം മുരളി കുന്നുംപുറത്ത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in