25 കുട്ടികൾക്ക് ശസ്ത്രക്രിയ, കുരുന്നുകൾക്ക് തുണയാവാൻ വിശ്വശാന്തി ഫൗണ്ടേഷനും ബേബി മെമ്മോറിയൽ ഹോസ്പിറ്റലും

25 കുട്ടികൾക്ക് ശസ്ത്രക്രിയ, കുരുന്നുകൾക്ക് തുണയാവാൻ വിശ്വശാന്തി ഫൗണ്ടേഷനും ബേബി മെമ്മോറിയൽ ഹോസ്പിറ്റലും

വിശ്വശാന്തി ഫൗണ്ടേഷൻ ബേബി മെമോറിയൽ ഹോസ്പിറ്റലുമായി ചേർന്ന് നടപ്പിലാക്കുന്ന ജീവകാരുണ്യസംരഭമായ ‘സ്റ്റെപ്പ് ഫോർവേഡിന്’ കണ്ണൂരിൽ തുടക്കം കുറിച്ചു. ഇതിലൂടെ എല്ലിന് വൈകല്യമുള്ള നിർദ്ധനരായ 25 കുട്ടികളുടെ ശസ്ത്രക്രിയ പൂർണ്ണമായും സൗജന്യമായി നടത്തിക്കൊടുക്കുമെന്ന്, ഫൗണ്ടേഷൻ ചെയർമാൻ, മോഹൻലാൽ. ബേബി മെമോറിയൽ ഹോസ്പിറ്റലിൻ്റെ കണ്ണൂരിലുള്ള ആശുപത്രിയുടെ ഒന്നാം വാർഷിക ചടങ്ങിലാണ് ‘സ്റ്റെപ്പ് ഫോർവേഡിൻ്റെ’ ഉദ്ഘാടനം നിർവഹിക്കപ്പെട്ടത്. ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ, കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ തുടങ്ങിയവർ പങ്കെടുത്തു.

കണ്ണൂരുമായി നാൽപ്പതുവർഷത്തെ ബന്ധമുണ്ടെന്നും, ബേബി മെമോറിയൽ ഹോസ്പ്റ്റലുമായി വർഷങ്ങളുടെ ആത്മബന്ധമാണെന്നും മോഹൻലാൽ പറഞ്ഞു. ബേബി മെമോറിയൽ സമൂഹത്തിന് പലരീതിയിലും കൈത്താങ്ങായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്റ്റെപ് ഫോർവേഡ് എന്ന സ്വപ്ന സംരംഭം ബേബി മെമോറിയലുമായി ചേർന്ന് നടപ്പിലാക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും മോഹൻലാൽ.

മോഹൻലാലിൻ്റെ അച്ഛൻ്റെയും അമ്മയുടേയും പേരിൽ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷൻ ഇതിനോടകം ഒട്ടനവധി ജീവകാരുണ്യ സന്നദ്ധപ്രവർത്തനങ്ങൾ കേരളത്തിനകത്തും പുറത്തുമായി നടത്തിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് ഫൗണ്ടേഷൻ്റെ പ്രധാന പ്രവർത്തനങ്ങൾ.

Related Stories

No stories found.
logo
The Cue
www.thecue.in