പിണറായി സർക്കാരിന്റെ നാലാം വാർഷികത്തിന് തുടക്കം, കേരളത്തെ പുതിയ ഉയരങ്ങളിലേയ്ക്ക് നയിക്കാനുള്ള പ്രചോദനമെന്ന് മുഖ്യമന്ത്രി

പിണറായി സർക്കാരിന്റെ നാലാം വാർഷികത്തിന് തുടക്കം, കേരളത്തെ പുതിയ ഉയരങ്ങളിലേയ്ക്ക് നയിക്കാനുള്ള പ്രചോദനമെന്ന് മുഖ്യമന്ത്രി
Published on

പിണറായി വിജയൻ നേതൃത്വം നല‍്കുന്ന രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ നാലാം വാർഷികാഘോഷ ഉദ്ഘാടനം കാസർഗോഡ് നടന്നു. സർക്കാരിനൊപ്പമാണ് ഈ നാടെന്ന ഉറച്ച പ്രഖ്യാപനമായി ആഘോഷ ചടങ്ങ് മാറിയെന്ന് മുഖ്യമന്ത്രി. കാലിക്കടവ് മൈതാനത്ത് എത്തിച്ചേർന്ന വൻ ജനാവലി ആ പിന്തുണയ്ക്ക് അടിവരയിടുന്നു. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എൻ്റെ കേരളം’ പ്രദർശന വിപണന മേള മികച്ച അനുഭവമായെന്നും സോഷ്യൽ മീഡിയ കുറിപ്പിൽ മുഖ്യമന്ത്രി.

നാടിൻ്റെ സാംസ്‌കാരിക വൈവിധ്യം ആസ്വാദ്യകരമായ രീതിയിൽ അവതരിപ്പിക്കുന്ന മേളയിൽ സർക്കാരിൻ്റെ വിവിധ വികസന പദ്ധതികളും ജനക്ഷേമ പരിപാടികളും വിശദമായി പ്രതിപാദിക്കുന്ന സ്റ്റാളുകളും സജ്ജമാണ്. കേരളത്തെ പുതിയ ഉയരങ്ങളിലേയ്ക്ക് നയിക്കാനുള്ള പ്രചോദനം പകരുന്ന, നാടാകെ അണിനിരക്കുന്ന ആഘോഷമായി മാറട്ടെ നാലാം വാർഷികമെന്നും പിണറായി വിജയൻ .

Related Stories

No stories found.
logo
The Cue
www.thecue.in