സ്ത്രീ സംരംഭകര്‍ക്കായി എല്ലാ വര്‍ഷവും മേള നടത്തും; വനിതാ വികസന കോര്‍പറേഷന്‍

സ്ത്രീ സംരംഭകര്‍ക്കായി എല്ലാ വര്‍ഷവും മേള നടത്തും; വനിതാ വികസന കോര്‍പറേഷന്‍
Published on

വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനായി എല്ലാക്കൊല്ലവും മേളകള്‍ നടത്തുമെന്ന് കേരള വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ സി റോസക്കുട്ടി. പ്രദര്‍ശനത്തിനോടൊപ്പം തന്നെ അവര്‍ക്ക് മുന്നോട്ട് പോകുന്നതിന് സഹായകമാകുന്ന തരത്തിലുള്ള ക്ലാസുകളും സംഘടിപ്പിക്കും. പുറത്തുപോയി തൊഴില്‍ ചെയ്യാന്‍ സാഹചര്യമില്ലാത്ത സ്ത്രീകളെ സ്വയം തൊഴില്‍ കണ്ടെത്താന്‍ പ്രാപ്തരാക്കുകയും അവരെ തൊഴില്‍ ദാതാക്കളാക്കി മാറ്റാനും ഉതകുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്നും റോസക്കുട്ടി പറഞ്ഞു.

സ്ത്രീ സംരംഭകര്‍ക്കായി എല്ലാ വര്‍ഷവും മേള നടത്തും; വനിതാ വികസന കോര്‍പറേഷന്‍
രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ പരസ്യമായ തര്‍ക്കം ചരിത്രത്തില്‍ ഇല്ലാത്തത്; കളമൊരുങ്ങുന്നത് ചൈന-അമേരിക്ക-റഷ്യ അച്ചുതണ്ടിന്?

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്ത്രീ സംരംഭകര്‍ക്കായി ഒരുക്കിയ പ്രദര്‍ശന വിപണന മേള 'എസ്‌കലേറ 2025'ന്റെ അഞ്ചാം ദിവസമായ മാര്‍ച്ച് ഒന്നിന് ആരോഗ്യം ആനന്ദം - അകറ്റാം അര്‍ബുദം എന്ന വിഷയത്തില്‍ വനിതകള്‍ക്കായി സെഷന്‍ നടത്തി. ആര്‍സിസി കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗത്തില്‍ നിന്നുള്ള ഡോ. ജിജി തോമസ്, ഡോ. ജയകൃഷണന്‍ ആര്‍ എന്നിവര്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍, സ്തനാര്‍ബുദം എന്നിവയെക്കുറിച്ച് സംസാരിച്ചു. ഡോ. രാഹുല്‍ യു ആര്‍, ഡോമി ജോണ്‍ മോറിസ് (ആരോഗ്യം ആനന്ദം ക്യാമ്പയിന്‍) എന്നിവരും പങ്കാളികളായി. കൗമാരക്കാരുടെ ആരോഗ്യം വിഷയത്തില്‍ ഡോ. അമര്‍ ഫെറ്റില്‍, ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് ഡോ. നിപിന്‍ ഗോപാലും ക്ലാസുകള്‍ നയിച്ചു.

സ്ത്രീ സംരംഭകര്‍ക്കായി എല്ലാ വര്‍ഷവും മേള നടത്തും; വനിതാ വികസന കോര്‍പറേഷന്‍
ബാബറി മസ്ജിദ് വിധി, ആര്‍ട്ടിക്കിള്‍ 370, മൂര്‍ച്ചയേറിയ ചോദ്യങ്ങളും മറുപടിയും; ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബിബിസി അഭിമുഖം പൂര്‍ണ്ണരൂപം

പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് പ്രാദേശികവും സംസ്ഥാന അടിസ്ഥാനത്തിലുള്ള മാര്‍ക്കറ്റിനു വേണ്ടിയുള്ള ഒട്ടേറെ ചെറുകിട സ്ഥാപനങ്ങള്‍ കേരളത്തില്‍ വളര്‍ന്നുവരുന്നുണ്ട്. തൊഴിലിനും വരുമാനത്തിനും ഇവയെ പ്രോത്സാഹിപ്പിക്കുന്ന കടമയാണ് ഗടണഉഇ പോലെയുള്ള നിര്‍വഹിക്കുന്നത്. വനിതാ വികസന കോര്‍പ്പറേഷന്റെ തന്നെ സഹായത്തോടും പിന്തുണയോടും കൂടി വിജയകരമായി പ്രവര്‍ത്തിച്ചിട്ടുള്ള സ്ഥാപനങ്ങളുടെ പ്രോഡക്ട് എക്‌സിബിഷന്‍ നടത്തുന്നത് വഴി കൂടുതല്‍ ഉത്പാദകര്‍ക്ക് ആത്മവിശ്വാസം നല്‍കാനാകുമെന്ന് സ്റ്റാളുകള്‍ സന്ദര്‍ശിച്ച മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ തോമസ് ഐസക് പറഞ്ഞു.

മേളയുടെ ആറാം ദിവസമായ മാര്‍ച്ച് രണ്ടിന് 10 മണി മുതല്‍ വിവിധ സര്‍വീസ് സംഘടനകളും വനിതാ ശിശു വികസന വകുപ്പും സംഘടിപ്പിക്കുന്ന അമച്വര്‍ നാടകമത്സരം ഉണ്ടായിരിക്കും. വൈകുന്നേരം 7 മുതല്‍ ഗായിക പുഷ്പവതി നയിക്കുന്ന ഗാനമേളയും ഉണ്ടാകും. മാര്‍ച്ച് മൂന്നിനാണ് പ്രദര്‍ശനമേള സമാപിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in