
2020ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിന് നല്‍കിയ ഗണ്യമായ സംഭാവന മുന്‍നിര്‍ത്തി സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം കെ.കെ.കൊച്ച്, മാമ്പുഴ കുമാരന്‍, കെ.ആര്‍ മല്ലിക, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്, ചവറ കെ.എസ് പിള്ള, എം.എ റഹ്‌മാന്‍ എന്നിവര്‍ക്ക് പുരസ്‌കാരം നല്‍കും. മുപ്പതിനായിരം രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.
അക്കാദമിയുടെ വിശിഷ്ടാംഗത്വം സേതുവിനും പെരുമ്പടവം ശ്രീധരനും സമ്മാനിക്കും. അമ്പതിനായിരം രൂപയും രണ്ട് പവന്റെ സ്വര്‍ണപതക്കവുമാണ് പുരസ്‌കാരം.
മികച്ച കവിതക്കുള്ള പുരസ്‌കാരം ഒ.പി സുരേഷിനാണ്. താജ്മഹല്‍ എന്ന കവിതക്ക്. അടിയാള പ്രേതം എന്ന കൃതിക്ക് മികച്ച നോവലിനുള്ള പുരസ്‌കാരം പി.എഫ് മാത്യൂസിന്. ജീവചരിത്രം/ആത്മകഥ വിഭാഗത്തില്‍ മുക്തകണ്ഠം വികെഎന്‍ എ്ന്ന കൃതിയിലൂടെ കെ.രഘുനാഥനും, ചെറുകഥക്കുള്ള പുരസ്‌കാരം ഉണ്ണി.ആര്‍ (വാങ്ക്), യാത്രാവിവരണത്തിന് വിധു വിന്‍സെന്റിനാണ് പുരസ്‌കാരം. ദൈവം ഒളിവില്‍ പോയ നാളുകള്‍ എന്ന കൃതിക്ക്.
അനിത തമ്പിയുടെ റാമല്ല ഞാന്‍ കണ്ടു വിവര്‍ത്തന വിഭാഗത്തില്‍ പുരസ്‌കാരം നേടി. ഇതേ വിഭാഗത്തില്‍ സംഗീത ശ്രീനിവാസനും പുരസ്‌കാരം ലഭിച്ചു( ഉപേക്ഷിക്കപ്പെട്ട ദിവസങ്ങള്‍). നാടകം: ദ്വയം( ശ്രീജിത് പൊയില്‍കാവ്, സാഹിത്യ വിമര്‍ശനം- വൈലോപ്പിള്ളിക്കവിത ഒരു ഇടതുപക്ഷ വായന( ഡോ.പി സോമന്‍).
വൈജ്ഞാനിക സാഹിത്യം ഡോ.ടി.കെ ആനന്ദി ( മാര്‍ക്‌സിസവും ഫെമിനിസവും ചരിത്രപരമായ വിശകലനം), ബാലസാഹിത്യവിഭാഗത്തില്‍ പെരുമഴയത്തെ കുഞ്ഞിതളുകള്‍ എ്ന്ന കൃതിയിലൂടെ പ്രിയ എ.എസിന് പുരസ്‌കാരം. ഇന്നസെന്റ് എഴുതിയ ഇരിങ്ങാലക്കുടക്ക് ചുറ്റും ആണ് മികച്ച ഹാസ സാഹിത്യകൃതി.
എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍
ഐ.സി ചാക്കോ അവാര്‍ഡ്- പ്രൊഫ. പി നാരായണമേനോന്‍ (ഭാഷാശാസ്ത്രം വ്യകരണം, ശാസ്ത്ര പഠനം), ഗീതാ ഹിരണ്യന്‍ അവാര്‍ഡ് - ആരാന്‍ ( ചെറുകഥ- കെ.എന്‍ പ്രശാന്ത്), സി.ബി കുമാര്‍ അവാര്‍ഡ്- വരകളേയും വാക്കുകളേയും ഭയക്കുമ്പോള്‍ (പ്രൊഫ.ജെ പ്രഭാഷ്), വായനയും പ്രതിരോധവും (ഡോ.ടി.ടി ശ്രീകുമാര്‍).
ജി.എന്‍ പിള്ള അവാര്‍ഡ്- മാര്‍ഗിയും ദേശിയും ചില സാംസ്‌കാരിക ചിന്തകള്‍ (കേശവന്‍ വെളുത്താട്ട്). ശാസ്ത്രവും തത്വചിന്തയും (വി. വിജയകുമാര്‍).
കെ.ആര്‍ നമ്പൂതിരി അവാര്‍ഡ് വേദാന്ത ദര്‍ശനത്തിന് കേരളത്തിന്റെ സംഭാവന( ഡോ. വി. ശിശുപാലപ്പണിക്കര്‍), കുറ്റിപ്പുഴ അവാര്‍ഡ് ( ഓര്‍മ്മയുടെ ഉത്ഭവം സംസ്‌കാര/ അവതരണ പഠനങ്ങള്‍- എം.വി നാരായണന്‍). കനകശ്രീ അവാര്‍ഡ്- പ്രഭോ പരാജിത നിലയില്‍ - ചിത്തിര കുസുമ. തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരം- ഗീതു എസ്. എസ്.