വിദേശ സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനായി കേരളം; വളരുന്ന ടൂറിസം

വിദേശ സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനായി കേരളം; വളരുന്ന ടൂറിസം
Published on

വിദേശ സഞ്ചാരികളുടെ പ്രിയ ഡെസ്റ്റിനേഷനായി വളരുകയാണ് കേരളം. കോവിഡ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിയില്ലെന്ന ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും മഹാമാാരിയുടെ കാലഘട്ടത്തിന് ശേഷം വലിയ വളര്‍ച്ചയാണ് കേരള ടൂറിസത്തിന് ഉണ്ടായത്. ആഭ്യന്തര സഞ്ചാരികളുടെയും വിദേശ ടൂറിസ്റ്റുകളുടെയും എണ്ണത്തില്‍ കുതിച്ചുചാട്ടം തന്നെയുണ്ടായി. 2025ല്‍ മാത്രം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28 ലക്ഷത്തിലധികം സഞ്ചാരികള്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. എട്ട് ലക്ഷത്തിലേറെ വിദേശ സഞ്ചാരികള്‍ എത്തി. എറണാകുളം, തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളാണ് സഞ്ചാരികളുടെ പ്രധാന ലൊക്കേഷനുകള്‍. കേരള ടൂറിസം വകുപ്പ് തയ്യാറാക്കിയ വിവിധ പദ്ധതികളാണ് ഈ വളര്‍ച്ചക്ക് കാരണം.

logo
The Cue
www.thecue.in