'ജയ് വിളിക്കാന്‍ നട്ടെല്ലുള്ള പാര്‍ട്ടിക്കാര്‍ക്ക് പറ്റില്ല', ശ്രേയംസ്‌കുമാറിന്റെ പോസ്റ്റര്‍ പങ്കുവച്ച സി.കെ.ശശീന്ദ്രന് കമന്റുകള്‍

'ജയ് വിളിക്കാന്‍ നട്ടെല്ലുള്ള പാര്‍ട്ടിക്കാര്‍ക്ക് പറ്റില്ല', ശ്രേയംസ്‌കുമാറിന്റെ പോസ്റ്റര്‍ പങ്കുവച്ച സി.കെ.ശശീന്ദ്രന് കമന്റുകള്‍

കല്‍പ്പറ്റ നിയമസഭാ സീറ്റ് സിപിഐഎം എല്‍ജെഡിക്ക് നല്‍കിയതിന് പിന്നാലെ എം.വി.ശ്രേയംസ്‌കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തവണ ശ്രേയംസ്‌കുമാറിനെ പരാജയപ്പെടുത്തിയത് കല്‍പ്പറ്റയിലെ സിറ്റിംഗ് എം.എല്‍.എയും സിപിഐഎം നേതാവുമായ സി.കെ ശശീന്ദ്രനാണ്. എം.വി.ശ്രേയംസ്‌കുമാറിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.കെ ശശീന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് താഴെ പാര്‍ട്ടി അണികളുടെ പ്രതിഷേധമാണ്. ശ്രേയംസ്‌കുമാറിനൊപ്പം ജീപ്പ് റാലിയില്‍ പങ്കെടുത്ത പോസ്റ്ററാണ് ശശീന്ദ്രന്‍ പങ്കുവച്ചത്. കല്‍പ്പറ്റയുടെ കെല്‍പ്പുറ്റ ശ്രേയസിന് ശ്രേയാംസ്‌കുമാര്‍ എന്ന കാപ്ഷനോടെയാണ് പോസ്റ്റര്‍.

''ഇന്നലെവരെ തെറി വിളിച്ചിട്ട് ഇന്ന് അവനെ ജയ് വിളിക്കാന്‍ നട്ടെല്ലുള്ള സിപിഎം കാര്‍ക്ക് ബുദ്ധിമുട്ടാണ്. നാഴികക്ക് നാല്പതു വട്ടം ചാടി കളിക്കുന്ന ഇവനെയൊക്കെ ചുമക്കുന്ന രാഷ്ട്രീയ തൊഴിലാളികളെ എന്തു പറയാന്‍'' എന്നാണ് കമന്റുകളിലൊന്ന്. LDF സര്‍ക്കാരിനെ കരിവാരി തേക്കാന്‍ വേണ്ടി നുണകളുടെ ചീട്ടു കൊട്ടാരം തീര്‍ത്ത വരാണ് ഇവന്റെ ചാനലും പത്രവും എന്ന് മറ്റൊരു കമന്റില്‍ പ്രതികരണം. സഖാവേ നിങ്ങള്‍ക്ക് പകരമാവില്ല ആരും എന്ന കമന്റ് നിരവധി പേരില്‍ നിന്നുണ്ട്. സി.കെ ശശീന്ദ്രന്‍ മത്സരിക്കാത്തതിലും സൈബര്‍ അണികള്‍ പ്രതിഷേധം അറിയിക്കുന്നുണ്ട്.

WS3

കൂത്തുപറമ്പ് സീറ്റും ഇക്കുറി എല്‍ജെഡിക്കാണ്. കെ.പി മോഹനനാണ് ഇവിടെ സ്ഥാനാര്‍ത്ഥി. നിലവില്‍ രാജ്യസഭാ അംഗമാണ് എല്‍ജെഡി അധ്യക്ഷന്‍ കൂടിയായ എം.വി ശ്രേയംസ് കുമാര്‍. പിതാവും എല്‍ജെഡി നേതാവുമായിരുന്ന എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് ഇടതു പക്ഷ സ്ഥാനാര്‍ഥിയായി ശ്രേയാംസ് മല്‍സരിക്കുകയായിരുന്നു.

WS3

Related Stories

No stories found.
logo
The Cue
www.thecue.in