ഇന്ത്യയുടെ ഒഫീഷ്യല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്, ഇന്നവേഷന്‍ ചലഞ്ച് പുരസ്‌കാരം സ്വീകരിച്ച് ജോയ് സെബാസ്റ്റിയന്‍

ഇന്ത്യയുടെ ഒഫീഷ്യല്‍
വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്,  ഇന്നവേഷന്‍ ചലഞ്ച് പുരസ്‌കാരം സ്വീകരിച്ച് ജോയ് സെബാസ്റ്റിയന്‍

ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ് ആയി വീ കണ്‍സോള്‍ മാറിയത് കേന്ദ്ര ഇലക്ട്രോണിക്‌സ് ഐടി മന്ത്രാലയം സംഘടിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സിങ് ഇന്നവേഷന്‍ ചലഞ്ചിലൂടെയാണ്. ഈ ചലഞ്ചിലെ വിജയിക്കുള്ള ഒരു കോടിയുടെ പുരസ്‌കാരം വി കണ്‍സോള്‍ ആപ് നിര്‍മ്മാതാക്കളായ ടെക്‌ജെന്‍ഷ്യയുടെ സിഇഒ ജോയ് സെബാസ്റ്റിയന്‍ ഏറ്റുവാങ്ങി.

കേന്ദ്ര ഐടി സെക്രട്ടറി ഡോ. അജയ് പ്രകാശ് സാഹ്നിയാണ് പുരസ്‌കാരം സമ്മാനിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ പുരസ്‌കാരം പ്രഖ്യാപിച്ചുവെങ്കിലും കോവിഡ് മൂലമാണ് സമ്മാനദാനം വൈകിയത്. ചലഞ്ചില്‍ പങ്കെടുത്ത ആയിരത്തി എണ്ണൂറോളം കമ്പനികളെ പിന്തള്ളിയാണ് ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കിലെ ടെക്‌ജെന്‍ഷ്യ ഒരു കോടിയുടെ സമ്മാനം നേടിയത്.

കേരളത്തിലെ ഒരു സ്റ്റാര്‍ട്ട് അപ് നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ടെക്‌ജെന്‍ഷ്യ വികസിപ്പിച്ച വി കണ്‍സോള്‍ ആണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സ് പ്ലാറ്റ്‌ഫോം. ഭാരത് വിസി എന്ന പേരില്‍ നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ സെന്ററാണ് (എന്‍ഐസി) ഈ സംവിധാനമൊരുക്കുന്നത്. പ്രധാനമന്ത്രിയടക്കമുള്ള മന്ത്രമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സുകളെല്ലാം ഭാരത് വിസിയിലാണ് നടക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ഒളിമ്പിക്‌സ് താരങ്ങളും കുടുംബങ്ങളുമായുള്ള പ്രധാനമന്ത്രിയുടെ സംവാദത്തിനും വേദിയായത് വി കണ്‍സോള്‍ ആയിരുന്നു.

ഇന്ത്യയുടെ ഒഫീഷ്യല്‍
വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്,  ഇന്നവേഷന്‍ ചലഞ്ച് പുരസ്‌കാരം സ്വീകരിച്ച് ജോയ് സെബാസ്റ്റിയന്‍
ജോയ് സെബാസ്റ്റ്യൻ അഭിമുഖം: എന്തുകൊണ്ട് സൂമിനെക്കാള്‍ സുരക്ഷിതമാണ് വി കണ്‍സോള്‍?, ടെക്ജെൻഷ്യയുടെ വിജയകഥ

കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ഓഫീസുകളുടെയും വീഡിയോ കോണ്‍ഫറന്‍സ് ഭാരത് വിസിയിലേയ്ക്ക് ആക്കുകയാണ് ലക്ഷ്യം. ഇതിന് നിലവില്‍ ഉപയോഗിക്കുന്നതിന്റെ പത്തുമടങ്ങായി സെര്‍വര്‍ ശേഷി ഉയര്‍ത്താനൊരുങ്ങുകയാണ് എന്‍ഐസി. ഇതോടെ കേന്ദ്രസര്‍ക്കാരിന്റെ പ്രധാനപ്പെട്ട എല്ലാ വകുപ്പുകളുടെയും വീഡിയോ കോണ്‍ഫറന്‍സ് ഭാരത് വിസിയിലേയ്ക്ക് മാറും.

കോടതികളും വി കണ്‍സോളിലേയ്ക്ക് മാറുകയാണ്. കേരള ഹൈക്കോടതിയുടെ ഓണ്‍ ലൈന്‍ സിറ്റിംഗുകള്‍ ഇപ്പോള്‍ വി കണ്‍സോളിലാണ് നടക്കുന്നത്. കര്‍ണാടക ഹൈക്കോടതിയ്ക്കു വേണ്ടി ഹൈബ്രിഡ് കോര്‍ട്ട് രൂപകല്‍പന ചെയ്യുന്നതും ടെക്‌ജെന്‍ഷ്യ ആണ്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ, ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍, ഇന്ത്യന്‍ പ്ലാസ്മാ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളും വി കണ്‍സോളിലാണ് തങ്ങളുടെ വിഡീയോ കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കുന്നത്.

നാട്ടിലെ ഒരു ചെറിയ ഐടി കമ്പനി രൂപകല്‍പന ചെയ്ത ഉല്‍പ്പനം ബഹുരാഷ്ട്ര കമ്പനികളെ പുറംതള്ളി വന്‍തോതില്‍ അംഗീകാരം നേടുന്നതിന്റെ അഭിമാനത്തിലാണ് കേരളത്തിലെ ഐടി മേഖല. തങ്ങളുടെ ഉല്‍പന്നത്തിന്റെ ഗുണമേന്മ ഇത്തരത്തില്‍ അംഗീകരിക്കപ്പെടുന്നത് കേരളത്തിലെ ഐടി മേഖലയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് ടെക്‌ജെന്‍ഷ്യ സിഇഒ ജോയ് സെബാസ്റ്റ്യന്‍ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in