ഇറ്റ്ഫോക്ക് ഇക്കുറി, വരൂ ഓപ്പറ കാണാൻ

ഇറ്റ്ഫോക്ക് ഇക്കുറി, വരൂ ഓപ്പറ കാണാൻ
Hsu,Chin-min

ഭാവാഭിനയത്തിന്റെ  തായ്‌വാനീസ് ഓപ്പറ നാടകം ഹീറോ ബ്യൂട്ടി  പതിമൂന്നാമത്  ഇറ്റ്ഫോക്കിൽ അരങ്ങേറുമ്പോൾ നമുക്ക് കേട്ടും ചലച്ചിത്രങ്ങളിൽ മാത്രം കണ്ടും പരിചയമുള്ള ഓപ്പറ കാണാം.  94 വർഷത്തോളം പഴക്കവും പാരമ്പര്യവുമുള്ള തായ്‌വാനിലെ മിംഗ് ഹ്വാ യുവാൻ ആർട്സ് & കൾച്ചർ ഗ്രൂപ്പ്,  (MHY) എന്ന ടീമിലെ  നാല്പതോളം കലാകാരന്മാരാണ് ഹീറോ ബ്യൂട്ടിയുമായി ഇന്ത്യൻ നാടക ആസ്വാദകരെ ത്രസിപ്പിക്കാൻ ഇറ്റ്ഫോക്കിൽ എത്തുന്നത്.  
1929 ലാണ്  ഓപ്പറയിൽ ശ്രദ്ധകേന്ദ്രീകരിച്ചുള്ള ഈ ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചത്. ലോകമെമ്പാടും ഇക്കാലമത്രയും വിവിധ കഥകളുമായി ഇവർ പ്രകടനം കാഴ്ചവെച്ചു.  ആയിരക്കണക്കിന് വർഷം പഴക്കമുള്ള ചൈനീസ് സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ  നിന്ന് വികാസം കൊണ്ട  താരതമ്മ്യേന പുതിയ കലാരൂപമാണ്  തായ്‌വാനീസ് "ഗാന നാടകം" എന്ന് അർത്ഥമാക്കുന്നഈ തായ്‌വാനീസ് ഓപ്പറ. തായ്‌വാനിയൻ നാടോടി സംസ്കാരത്തിൽ ഊന്നിയുള്ള നാടക കലകളുടെ ഒരു സംക്ഷിപ്ത രൂപം. പരമ്പരാഗത പ്രകടന കലയുടെ മികച്ച പ്രതിനിധാനങ്ങളിലൊന്നാണ്  ഇന്ന് തായ്‌വാനിലെ  ഓപ്പറ.  അവിടുത്തെ   കർഷക സമൂഹത്തിന്  ഓപ്പറ ഒരു വിനോദകല എന്നതിലുപരി  അവർക്ക് അവരുടെ നാടോടി സംസ്കാരത്തെ ഉയർത്തിക്കാട്ടുന്ന  സൗന്ദര്യാത്മകവും ധാർമ്മികവുമായ അവതരണങ്ങൾ   കൂടിയാണ് ഇത്.

23 രാജ്യങ്ങളിലായി  ലോകമെമ്പാടുമുള്ള ദശലക്ഷത്തിലധികം പ്രേക്ഷകരുടെ മുൻപിൽ മിംഗ് ഹ്വാ യുവാൻ ആർട്സ് & കൾച്ചർ ഗ്രൂപ്പ്  ഓപ്പറ അവതരിപ്പിച്ചു കഴിഞ്ഞു. ആധുനിക തിയേറ്റർ, സിനിമകൾ, സാഹിത്യം എന്നിവയെല്ലാം ഉൾച്ചേർത്തുകൊണ്ട്  ഓരോ അവതരണത്തിലും  നവീകരിക്കുകയും  ട്രെൻഡ് സെറ്ററാക്കുകയും ചെയ്യുന്നതിൽ മികവ് പുലർത്തുകയും ചെയ്തുപോന്നു. തായ്‌വാനിലെ പരമ്പരാഗത പെർഫോമിംഗ് കലകളിൽ നിന്ന് അനന്തമായ സാധ്യതകൾ സൃഷ്ടിച്ചുകൊണ്ട് "മ്യൂസിക്കൽ ഓഫ് ദി ഓറിയന്റ്" ആകാൻ മിംഗ് ഹ്വാ യുവാൻ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഫാൾസെറ്റോ  (falsetto) സാങ്കേതികത ആവശ്യമുള്ള മറ്റ് പരമ്പരാഗത ഓപ്പറകളിൽ നിന്ന് വ്യത്യസ്തമായി, ഹീറോ ബ്യൂട്ടി സംഭാഷണങ്ങൾക്കും പാട്ടുകൾക്കും അഭിനേതാക്കളുടെ സ്വാഭാവിക ശബ്ദത്തിനുമാണ്  പ്രാധാന്യം നൽകുന്നത്.  
ഹീറോ ബ്യൂട്ടി ഭാഷയോ പ്രായമോ തടസ്സമല്ല. ആർക്കും ആസ്വദിക്കാവുന്ന പകടന ചാരുതയാണിത്.  വേദിയിൽ  മാന്ത്രികത തീർത്തു  പ്രേക്ഷകരെ ആകർഷിക്കുന്ന തായ്‌വാൻ ഓപ്പറ കാണാൻ പോകാം നമുക്ക് അന്തർദേശീയ നാടകോൽസവത്തിലേക്ക്.

കേരളത്തിന് സ്വന്തമായി ഒരു അന്തർ ദേശീയ നാടകോത്സവം വേണമെന്ന്  ആഗ്രഹിക്കുകയും ഇറ്റ്ഫോക്കിന് തുടക്കവും കുറിച്ച  ചലച്ചിത്ര നാടക അഭിനേതാവും   മുൻ സംഗീത നാടക അക്കാദമി ചെയർമാനുമായിരുന്ന  മുരളിയുള്ളപ്പോൾ  2008 ലെ ആദ്യ ഇറ്റ്ഫോക്കിൽ നാം ചൈനീസ് ഓപ്പറ കണ്ടു. അതിന്റെ ഓർമ്മകൂടിയാണ് പതിമൂന്നാമത് എഡിഷനിലേക്ക് കടക്കുന്ന  ഇറ്റ്ഫോക്കിൽ നാം കാണാൻ പോകുന്ന     തായ്‌വാനീസ് ഓപ്പറ.

കേരള സംഗീത നാടക അക്കാദമിക്കു വേണ്ടി  സാംസ്കാരിക വകുപ്പു നടത്തുന്ന പതിമൂന്നാമത്  ഇറ്റ്ഫോക്കിന്റെ രണ്ടാം ദിവസമായ ചാരത്തിൽ നിന്ന് തുറന്ന ആകാശത്തിലേക്ക് എന്ന അർത്ഥം ധ്വനിപ്പിക്കുന്ന അക്ഷരങ്ങൾ വെച്ചുള്ള FAOS പ്ലേ ഹൗസ് എന്ന  വേദിയിൽ ഫെബ്രുവരി 6 ന് രാത്രി 8. 45 ന്   കാണാം ഹീറോ ബ്യൂട്ടി  എന്ന തായ്‌വാനീസ് ഓപ്പറ.

Related Stories

No stories found.
logo
The Cue
www.thecue.in