ഷാ‍ർജ പുസ്തകോത്സവം: യോഗയിലും പാചകത്തിലും കുട്ടിപങ്കാളിത്തം സജീവം

ഷാ‍ർജ പുസ്തകോത്സവം: യോഗയിലും പാചകത്തിലും കുട്ടിപങ്കാളിത്തം സജീവം

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കുട്ടികള്‍ക്കും മുതിർന്നവർക്കും വിദ്യാഭ്യാസ വിനോദപരിപാടികള്‍ പങ്കാളിത്തം കൊണ്ട് ശ്രദ്ധനേടുന്നു. കുട്ടികള്‍ക്കായുളള ബാലന്‍സ് യോഗയിലെ സെഷനില്‍ ഇതിനകം തന്നെ നിരവധി കുട്ടികള്‍ ഭാഗമായി. കുട്ടികളില്‍ ഏകാഗ്രത വർദ്ധിപ്പിക്കാനും മാനസികാരോഗ്യം നിലനിർത്തുന്നതിനും യോഗ സഹായകരമാകുന്നതെങ്ങനെയെന്ന് മനസിലാക്കാന്‍ സെഷന്‍ ഉപകാരപ്രദമാകുന്നു. വിവിധ പ്രായത്തിനനുസരിച്ചുളള യോഗ സെഷനുകളാണ് പരിശീലിപ്പിക്കുന്നത്. ആരോഗ്യകരവും സന്തുലിതവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഷാർജയുടെ സമഗ്രമായ സമീപനത്തെ അഭിനന്ദിക്കുന്നുവെന്ന് യോഗ പരിശീലകയായ നവോമി പറഞ്ഞു.

പുസ്തകോത്സവത്തിന്‍റെ ഭാഗമായുളള കുക്കറി കോർണറിലും കുട്ടികളുടെ സജീവ പങ്കാളിത്തം കാണാം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുളള രുചികള്‍ ആസ്വദിക്കാനുന്നുവെന്നുളളതാണ് കുക്കറി കോർണറിന്‍റെ സവിഷേത. പാചക വിദഗ്ധരോട് സംശയങ്ങള്‍ ചോദിക്കുകയും വിഭവങ്ങള്‍ രുചിച്ച് നോക്കി അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്ന കുട്ടികളും എസ്ഐബിഎഫിന്‍റെ കൗതുക കാഴ്ച. യുഎഇയിലെ വിവിധ നിരത്തുകളിലൂടെ നടന്ന് പ്രാദേശികമായ വിഭവങ്ങള്‍ ശേഖരിച്ചാണ് പാചക വിദഗ്ധയായ ലെവിഡിതാകി കുക്കറി കോർണറിയെത്തിയത്. കുട്ടികളോട് കൂട്ടുകൂടിയും കുശലം പറഞ്ഞും പാചകം ചെയ്യുന്നത് താന്‍ ആസ്വദിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.

പുസ്തകോത്സവത്തിലേക്കുളള പ്രവേശനം സൗജന്യമാണ്. നവംബ‍ർ 1 ന് ആരംഭിച്ച പുസ്തകോത്സവം 12 ന് അവസാനിക്കും. ഷാർജ എക്സ്പോ സെന്‍ററിലാണ് പുസ്തകോത്സവം നടക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in