ലോകത്തെ ഏറ്റവും വലിയ ചോക്ലേറ്റ് മേളയ്ക്ക് ദുബായില്‍ തുടക്കം

ലോകത്തെ ഏറ്റവും വലിയ ചോക്ലേറ്റ് മേളയ്ക്ക് ദുബായില്‍ തുടക്കം

ലോകത്തെ ഏറ്റവും വലിയ ചോക്ലേറ്റ് മേളയ്ക്ക് സലോൺ ഡു ചോക്കലേറ്റ് എറ്റ് ഡി ലാ പാറ്റിസറി ദുബായില്‍ തുടക്കമായി. ദുബായ് മാളിലെ ഗാലറീസ് ലഫായെറ്റിലെ ഗോർമെറ്റിലാണ് മേള നടക്കുന്നത്.സന്ദർശകർക്ക് ചോക്ലേറ്റുകള്‍ ആസ്വദിക്കാനും വാങ്ങാനുമുളള സൗകര്യവുമുണ്ട്. ഇന്ന് മുതല്‍ 20 ആം തിയതിവരെയാണ് ചോക്ലേറ്റ് മേളയുടെ രണ്ടാം പതിപ്പ് നടക്കുന്നത്.

3 ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 5000 ലധികം സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 60 ലധികം ചോക്ലേറ്റ് പേസ്ട്രി ബ്രാന്‍ഡുകള്‍, പ്രൊഫഷണല്‍ ചോക്ലേറ്റ് ടേസ്റ്റർമാർ, ചോക്ലേറ്റ് പ്രേമികള്‍, എഴുത്തുകാർ, പാചകക്കാർ തുടങ്ങിയവരുമായി സംവദിക്കാനുളള അവസരവും മേള ഒരുക്കുന്നുണ്ട്.

ഡാനി മൗവാദ്, വാസിം ഓർഫാലി,കരീം ബുർഗി, സഹർ അല്‍ അവധി തുടങ്ങി നിരവധി പ്രമുഖരുടെ പേസ്ട്രി ഷോകളും ചോക്ലേറ്റ് ഡെമോകളും നടക്കും.പതിമൂന്ന് ഫാഷന്‍ ഡിസൈനർ മാരുടെ നേതൃത്വത്തില്‍ സെലിബ്രിറ്റി പേസ്ട്രി ഷെഫുമാരുമായി ചേർന്ന് ഒരുക്കിയ ചോക്ലേറ്റ് വസ്ത്രങ്ങള്‍ അണിഞ്ഞ മോഡലുകളുടെ ഫാഷന്‍ ഷോയും മൂന്ന് ദിവസങ്ങളിലും നടക്കും.

കുട്ടികള്‍ക്കും മുതിർന്നവർക്കുമായുളള വിവിധ വർക്ക് ഷോപ്പുകളും സലോൺ ഡു ചോക്കലേറ്റ് എറ്റ് ഡി ലാ പാറ്റിസറി സംഘടിപ്പിക്കുന്നുണ്ട്. ലേ ഗൗർമെറ്റിന്‍റെ സോഫ്റ്റ് പ്ലേ ഏരിയ ട്രഷർ ഐലൻഡിൽ ദിവസവും വൈകുന്നേരം 4 മുതൽ 5:30 വരെ ചോക്ലേറ്റ്, പേസ്ട്രി കേന്ദ്രീകൃത വർക്ക് ഷോപ്പുകളില്‍ ഭാഗമാകാന്‍ അവസരവുമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in