വില 80000 രൂപ, വിറ്റത് ചക്ക

വില 80000 രൂപ, വിറ്റത് ചക്ക
Published on

ദുബായില്‍ നടന്ന കുടുംബസംഗമത്തില്‍ താരമായി ചക്ക. വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രൊവിൻസ് സംഘടിപ്പിച്ച "ഒന്നിച്ച് ഒരുമിച്ച്" കുടുംബസംഗമത്തില്‍ ചക്ക ലലത്തില്‍ പോയത് 80,000 രൂപയ്ക്ക്. നാട്ടില്‍ നിന്ന് വരുത്തിയ 15 കിലോ ഗ്രാം ഭാരമുളള തേന്‍വരിക്ക ചക്ക സ്വന്തമാക്കിയത് ബോബി ആന്‍റണിയാണ്. ലക്ഷറി ഫാം ഹൗിസലാണ് കുടുംബസംഗമം നടന്നത്. പരമ്പരാഗത കളികളും സംഗീത നൃത്തങ്ങളും രണ്ട് ദിവസത്തെ സംഗമത്തില്‍ ഒരുക്കിയിരുന്നു.

ദുബായ് പ്രോവിൻസ് അംഗങ്ങളുടെ സാംസ്കാരിക ഐക്യം ശക്തിപ്പെടുത്താനായി നടത്തിയ പരിപാടിയ്ക്ക് ജനറൽ കൺവീനർ സക്കറിയ , കൺവീനർമാരായ ആശ ചാൾസ്‌, യൂത്ത് ഫോറം ഭാരവാഹികളായ അഡ്വ ഷെഹസാദ്, സച്ചിൻ എന്നിവർ നേതൃത്വം നൽകി. ദുബായ് പ്രൊവിൻസ് ചെയർമാൻ വി.എസ്.ബിജുകുമാർ, പ്രസിഡന്‍റ് ലാൽ ഭാസ്കർ , സെക്രട്ടറി ബേബി വർഗീസ്, ട്രഷറർ സുധീർ പൊയ്യാര, വനിതാ വിഭാഗം പ്രസിഡന്‍റ് റാണി സുധീർ, ഡബ്ലിയു.എം.സി. ഗ്ലോബൽ അംബസിഡർ ഐസക് ജോൺ പട്ടാണിപറമ്പിൽ , ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ചാൾസ് പോൾ, തുടങ്ങിയവർ സംബന്ധിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in