വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ഗ്ലോബല്‍ ബൈനിയല്‍ കോണ്‍ഫറന്‍സ് ഷാ‍ർജയില്‍ നടക്കും

വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ഗ്ലോബല്‍ ബൈനിയല്‍ കോണ്‍ഫറന്‍സ് ഷാ‍ർജയില്‍ നടക്കും
Published on

വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ഗ്ലോബല്‍ ബൈനിയല്‍ കോണ്‍ഫറന്‍സിന് ഷാർജ വേദിയാകും. ജൂൺ 27, 28, 29 തീയതികളിൽ ഷാർജ കോർണിഷ് ഹോട്ടലിലാണ് സമ്മേളനം നടക്കുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളികളുടെ പ്രതിനിധികൾ ഈ ആഗോള ഒത്തുചേരലിൽ പങ്കെടുക്കും.

"മാറുന്ന ആഗോള ക്രമത്തിൽ വർദ്ധിച്ചു വരുന്ന ഇന്ത്യയുടെ പ്രസക്തിയും മലയാളികളുടെ പങ്കാളിത്തവും" വിഷയത്തില്‍ സെമിനാറും ഇതോടനുബന്ധിച്ച് നടക്കും. സാമൂഹിക-സാംസ്കാരിക സെമിനാറുകൾ, ബിസിനസ് മീറ്റിംഗുകൾ, കലാപരിപാടികൾ, പൊതുയോഗം എന്നിവ സമ്മേളനത്തിന്‍റെ ഭാഗമായി നടക്കും.

സമൂഹത്തിൻ്റെ സാംസ്കാരിക മേഖലകളിലെ പ്രഗത്ഭരായ നിരവധി വ്യക്തികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഡബ്ലിയു.എം.സി. ഗ്ലോബൽ അംബാസഡർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ പറഞ്ഞു. ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ചാൾസ് പോൾ, ഷാഹുൽ ഹമീദ്, സെക്രട്ടറി സി.എ. ബിജു, വനിതാ ഫോറം പ്രസിഡന്‍റ് എസ്തർ ഐസക്, മീഡിയ ഫോറം ചെയർമാൻ വി.എസ്. ബിജുകുമാർ എന്നിവരും വിവിധ പ്രൊവിൻസുകളെ പ്രതിനിധീകരിച്ചെത്തിയ പ്രധാന ഭാരവാഹികളും വാ‍ർത്താസമ്മേളത്തില്‍ സംബന്ധിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ബൈനിയൽ കോൺഫറൻസും നടക്കുമെന്ന് മിഡിൽ ഈസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടെത്ത്, പ്രസിഡന്‍റ് വിനേഷ് മോഹൻ, സെക്രട്ടറി രാജീവ് കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വൈസ് പ്രസിഡന്‍റ് തോമസ് ജോസഫ് എന്നിവർ അറിയിച്ചു

Related Stories

No stories found.
logo
The Cue
www.thecue.in