വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രോവിൻസിന്‍റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ഗ്ലോബൽ അംബാസഡർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ സത്യവാചകം ചൊല്ലിക്കൊടുത്തു. ദുബായ് മാർകോപ്പോള ഹോട്ടൽ ഹാളിൽ നടന്ന ചടങ്ങിൽ അസർബൈജാനിൽ നടക്കുന്ന ഗ്ലോബൽ കോൺഫറൻസിന്‍റെ ലോഗോയും പ്രകാശനം ചെയ്തു.
വി.എസ്. ബിജുകുമാർ (ചെയർമാന്‍), ലാൽ ഭാസ്കർ (പ്രസിഡന്‍റ്), ബേബി വർഗീസ് (സെക്രട്ടറി), സുധീർ പൊയ്യാരാ (ട്രഷ), ഹാഷിക് തൈക്കണ്ടി, ലക്ഷ്മി ലാൽ, ലാൽ രാജൻ, രാജേഷ് ജി കുറുപ്പ്, വിദ്യ അനീഷ്, അനീഷ് ബാദ്ഷ, (വൈസ് പ്രസിഡന്‍റ്), സുധീർ നായർ , ഷിബു മൊഹമ്മദ് (ജോ.സെക്രട്ടറി) എന്നിവരും വനിതാ വിഭാഗത്തിൽ റാണി സുധീർ (പ്രസിഡന്‍റ്), ആൻ ജൂഡിൻ (സെക്രട്ടറി), മേരാ ബേബി (ട്രഷ), യൂത്ത് ഫോറം – സച്ചിൻ സഞ്ജീവ് (പ്രസിഡന്‍റ്), ഷെഹസാദ് അഹമ്മദ് (സെക്രട്ടറി) എന്നിവരുമാണ് പുതിയ ഭാരവാഹികൾ.
ചടങ്ങിൽ ഗ്ലോബൽ സെക്രട്ടറി സി.എ.ബിജു, എസ്തേർ ഐസക്, മിലാന, വി.പി.സ്മിത ജയൻ, ജൂഡിൻ ഫെർണാണ്ടസ് എന്നിവർ പ്രസംഗിച്ചു.