യുഎഇയിലെ തൊഴിൽ ഇടങ്ങളിലെ സുരക്ഷ : സൗജന്യ പരിശീലന പദ്ധതിയുമായി റിവാഖ് ഔഷ; ആദ്യ ഘട്ടത്തിൽ 3000 തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും

യുഎഇയിലെ തൊഴിൽ ഇടങ്ങളിലെ സുരക്ഷ : സൗജന്യ പരിശീലന പദ്ധതിയുമായി റിവാഖ് ഔഷ; ആദ്യ ഘട്ടത്തിൽ 3000 തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും
Published on

റിവാഖ് ഔഷ എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് നെബോഷ് ( യു കെ) യുടെ സഹകരണത്തോടെ തൊഴിലാളികള്‍ക്കായി സൗജന്യ പരിശീലന പദ്ധതി സംഘടിപ്പിക്കുന്നു. ഗ്ലോബൽ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായാണ് പരിശീലന പദ്ധതി സംഘടിപ്പിക്കുന്നത്. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്‍റ് അതോറിറ്റി(KHDA), ജിഡിആർഎഫ്എ എന്നിവരുടെ സഹകരണത്തോടെയാണ് സുരക്ഷിതത്വ ബോധവത്കരണ പരിശീലന പദ്ധതി നടക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ജൂൺ ആദ്യവാരം റീവാഖ് ഓഡിറ്റോറിയത്തിൽ നടന്നു.

റീവാഖ് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ചെയർപേഴ്സണും യുഎഇയിലെ ആദ്യ ലേഡി പിഎച്ച്ഡി സ്കോളറും ആയ ഡോ മൗസ ഗുബാഷ് അല്‍ മുഹൈരി ഉദ്ഘാടനം നിർവ്വഹിച്ചു. ദുബായിലെ വിവിധ നിർമ്മാണ കമ്പനികളിൽ നിന്നുള്ള 100 തൊഴിലാളികൾക്ക് റീവാഖ് ക്യാമ്പസിൽ സൗജന്യ പരിശീലനം നൽകി. 2025–26 കാലയളവിൽ 3,000 തൊഴിലാളികൾക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് റീവാഖ് മാനേജർ അജ്മൽ ഷംസുദീൻ പറഞ്ഞു. മൂന്ന് വർഷത്തിനിടെ പതിനായിരത്തിലധികം തൊഴിലാളികൾക്ക് പരിശീലനം നൽകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡയറക്ടർ ഡോ ആമിന അജ്മൽ പറഞ്ഞു.

ഉയർന്ന അപകട സാധ്യതയുള്ള മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ സുരക്ഷാ ബോധവും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവും വർദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഫസ്റ്റ് എയ്ഡ്, സിപിആർ,എമർജന്‍സി റെസ്പോണ്‍സ്, ഇലക്ട്രിക്കല്‍ സേഫ്റ്റി, ഫയർ ആന്‍റ് റെസ്ക്യൂ എന്നിവയിലാണ് പരിശീലനം നല‍്കുക. വിവിധ ഭാഷകളില്‍ ക്ലാസുകള്‍ നടക്കും.

പരിശീലനം പൂർത്തിയാക്കിയവർക്ക് നെബോഷ് അംഗീകൃത സർട്ടിഫിക്കറ്റുകളും പഠന സാമഗ്രികളും ലഭിക്കും. ദുബായില്‍ നടന്ന വാ‍ർത്താസമ്മേളത്തില്‍ മാനേജർമാരായ നാദിർ ഖേമിസി, ലേർണിംഗ് സ്ട്രാറ്റജിസ്റ്റ് സിദ്ധിഖ് ഹിൽസ്, സാമൂഹ്യപ്രവർത്തകൻ അൽനിഷാജ് ശാഹുൽ എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ 33 വർഷങ്ങളായി സാമൂഹിക സേവന രംഗത്തും വിദ്യാഭ്യാസ മേഖലയിലും സജീവമാണ് റീവാഖ് ഇൻസ്റ്റിറ്റ്യൂട്ട്.

നെബോഷ് സിഎസ്ആർ പദ്ധതിയുടെ ഭാഗമായി തൊഴിലാളികൾക്ക് സൗജന്യ പരിശീലനവും സർട്ടിഫിക്കേഷനും ലഭ്യമാക്കുന്ന പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ info@rewaqousha.com എന്ന ഇമെയിലിലോ 971 50 9299711 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in