നൂറ് കോടി ഭക്ഷണപ്പൊതികള്‍ പദ്ധതി, ആറ് ദിവസം കൊണ്ട് വിതരണം ചെയ്തത് ഏഴരക്കോടി ഭക്ഷണപ്പൊതികള്‍

നൂറ് കോടി ഭക്ഷണപ്പൊതികള്‍ പദ്ധതി, ആറ് ദിവസം കൊണ്ട് വിതരണം ചെയ്തത് ഏഴരക്കോടി ഭക്ഷണപ്പൊതികള്‍
Published on

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ നിർദ്ദേശപ്രകാരം ആരംഭിച്ച നൂറ് കോടി ഭക്ഷണപ്പൊതികള്‍ പദ്ധതിയില്‍ ആറ് ദിവസം കൊണ്ട് ഏഴരക്കോടി ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തുവെന്ന് കണക്കുകള്‍. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ്സാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. ലോകമെമ്പാടുമുളള 50 രാജ്യങ്ങളിലെ ആവശ്യക്കാരായ കുട്ടികള്‍ക്കും അഭയാർത്ഥികള്‍ക്കും ഭക്ഷണമെത്തിക്കുകയെന്നുളളത് ലക്ഷ്യമിട്ടാണ് പദ്ധതി.

റമദാനില്‍ ആരംഭിച്ച പദ്ധതിയിലൂടെ ആദ്യ ആറ് ദിവസത്തിനുളളില്‍ 7 കോടി 60 ലക്ഷത്തിലധികം പേർക്ക് ഭക്ഷണമെത്തിക്കാന്‍ സാധിച്ചു. കഴിഞ്ഞവർഷം ഒരു കോടി ഭക്ഷണപ്പൊതികള്‍ പദ്ധതിയിലൂടെ 2 കോടി 20 ലക്ഷം പേർക്ക് ഭക്ഷണമെത്തിക്കാന്‍ സാധിച്ചിരുന്നു. ഇന്ത്യ, ലെബനന്‍,ജോർദ്ദാന്‍, താജികിസ്ഥാന്‍,ഈജിപ്ത് എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ ഭക്ഷണപ്പൊതികളെത്തിക്കുന്നത്.

സമൂഹത്തിന്‍റെ മാനുഷികമൂല്യമുളള പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന പദ്ധതിയിലേക്ക് നിരവധി പേരാണ് സംഭാവനകള്‍ നല്‍കുന്നതെന്ന് എംബിആർജിഐ സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഗർഗാവി പറഞ്ഞു.www.1billionmeals.ae എന്ന വെബ്സൈറ്റിലൂടെയോ നിർദ്ദിഷ്ട ബാങ്കിലൂടെയോ സംഭാവനകള്‍ നല്‍കാം. എത്തിസലാത്ത്, ഡു എന്നീ സേവനദാതാക്കളിലൂടെ എസ് എം എസ് വഴിയും പദ്ധതിയില്‍ ഭാഗമാകാം.

wissamassoum

Related Stories

No stories found.
logo
The Cue
www.thecue.in