വെറ്റെക്സിന് ബുധനാഴ്ച തുടക്കം

വെറ്റെക്സിന് ബുധനാഴ്ച തുടക്കം
Published on

ജല ഊർജ്ജ സാങ്കേതികവിദ്യ പരിസ്ഥിതി പ്രദർശനമായ വെറ്റെക്സിന് ദുബായില്‍ 15 ന് തുടക്കമാകും. വെറ്റെക്സിന്‍റെ 25 മത് പതിപ്പാണ് ഇത്തവണത്തേത്.നവംബർ 15 മുതല്‍ 17 വരെ ദുബായ് വേള്‍ഡ് ട്രേസ് സെന്‍ററിലാണ് പ്രദർശനം നടക്കുക. 1999ലാണ് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രുയം ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ നിർദ്ദേശപ്രകാരം ദുബായ് ഇലക്ട്രിസിറ്റി ആന്‍റ് വാട്ടർ അതോറിറ്റിയുടെ ആഭുമുഖ്യത്തില്‍ വെറ്റൈക്സ് ആദ്യമായി സംഘടിപ്പിക്കുന്നത്.

പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്നതിലും സുസ്ഥിരതയിലേക്കുമുളള ദുബായുടെ നേട്ടങ്ങള്‍ വെറ്റൈക്സ് പ്രദർശനത്തിലുണ്ടാവും.പ്രകൃതിയോട് ഇണങ്ങിയുളള ഹരിത സാങ്കേതിക വിദ്യകള്‍, ജലശുദ്ധീകരണം, ഊർജ്ജ പുനരുപയോഗം, നിർമ്മിത ബുദ്ധി തുടങ്ങി വിവിധ മേഖലകളിലെ പുതിയ സാങ്കേതിക വിദ്യകളും ഉല്‍പന്നങ്ങളും ലോകത്തെ വിവിധ കമ്പനികള്‍ക്ക് പ്രദർശിപ്പിക്കാനുളള അവസരമാണ് വെറ്റൈക്സ്.മുന്നോട്ട് വയ്ക്കുന്നത്.

എക്സ്പോ സിറ്റി ദുബായില്‍ കോപ് 28 ന് ആതിഥ്യമൊരുങ്ങാന്‍ ദുബായ് ഒരുങ്ങുന്ന വേളയിലാണ് വെറ്റെക്സും സംഘടിപ്പിക്കുന്നതെന്നുളളതുകൊണ്ടുതന്നെ സുസ്ഥിരതയുടെ മുന്‍നിരയിലെന്ന ആശയത്തിലാണ് 25 മത് പതിപ്പ് ഒരുങ്ങുന്നത്. പുനരുപയോഗ ഊർജ്ജമേഖലയിലെ ഗവേഷകരെയും വിദഗ്ധരേയും ലക്ഷ്യമിട്ട് സോളാർ ഉച്ചകോടിയും വെറ്റൈക്സില്‍ നടക്കും. 62 രാജ്യങ്ങളില്‍ നിന്നുളള പ്രദർശകർ പങ്കെടുക്കും. സുസ്ഥിരഗതാഗതമുള്‍പ്പടെയുളള വിവിധ ആശയങ്ങള്‍ പ്രദർശനത്തിലുണ്ടാകും.

സുസ്ഥിര ഗതാഗതത്തിൽ യഎഇയുടെയും മധ്യപൂർവ്വ ദേശത്തിന്‍റെയും സംഭാവനകള‍ വർധിപ്പിക്കാൻ പ്രദർശനം സഹായിക്കുമെന്ന് വെറ്റെക്‌സിന്‍റെയും ദുബായ് സോളാർ ഷോയുടെയും സ്ഥാപകനും ചെയർമാനുമായ ദുബായ് വാട്ടർ ആന്‍റ് ഇലക്ട്രിസിറ്റി അതോറിറ്റി എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. 2014 ല്‍ ദേവ തുടക്കമിട്ട ഗ്രീന്‍ ചാർജ്ജ സംരംഭം 2030 ഓടെ കാർബണ്‍ ബഹിർഗമനം 30 ശതമാനം കുറയ്ക്കുന്നത് ലക്ഷ്യമിട്ടുളള ദുബായ് ഗ്രീന്‍ മൊബിലിറ്റി സ്ട്രാറ്റജി 2030 യ്ക്ക് പിന്തുണനല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക അതുവഴി കാർബണ്‍ ബഹിർഗമനം കുറയ്ക്കുകയെന്നുളളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഹരിത പൊതുഗതാഗതം, സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങൾ, കാര്യക്ഷമമായ മാലിന്യ സംസ്‌കരണം എന്നിവ ലക്ഷ്യമിട്ടുളള പദ്ധതികള്‍ ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയും പ്രദർശിപ്പിക്കും. 2050 ഓടെ സീറോ എമിഷന്‍ പൊതുഗതാഗതമാണ് ആർടിഎ ലക്ഷ്യമിടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in