പ്രധാനമന്ത്രി വിളിച്ചാൽ നിങ്ങൾ പോകില്ലേ,ഇല്ലാത്ത കാര്യങ്ങളിൽ ആണ് വിവാദം: ഉണ്ണി മുകുന്ദൻ

പ്രധാനമന്ത്രി വിളിച്ചാൽ നിങ്ങൾ പോകില്ലേ,ഇല്ലാത്ത കാര്യങ്ങളിൽ ആണ് വിവാദം: ഉണ്ണി മുകുന്ദൻ

'ജയ് ഗണേഷ്' സിനിമയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെ കുറിച്ചുളള ചോദ്യത്തിന് അതൊന്നും തന്‍റെ നിയന്ത്രണത്തിലുളള കാര്യമല്ലെന്ന് ഉണ്ണി മുകുന്ദന്‍. സിനിമയുടെ ജിസിസി റിലീസുമായി ബന്ധപ്പെട്ട് ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തിലായിരുന്നു പ്രതികരണം.ഇല്ലാത്ത കാര്യങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. അതൊന്നും തന്‍റെ നിയന്ത്രണത്തിലുളള കാര്യമല്ലയെന്നുളളതുകൊണ്ട് അത് തന്നെ ബാധിക്കരുതെന്ന് തന്നോട് തന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ്.

തനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യം സിനിമയ്ക്കായിനല്ല കഥ തെരഞ്ഞെടുക്കുകയെന്നുളളതാണ്. 'ജയ് ഗണേഷ്' എന്ന സിനിമയ്ക്ക് വേണ്ടി 100 ശതമാനം കൊടുത്തിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ യെസ് എന്നാണ് ഉത്തരം. ഈ സിനിമയെ കുറിച്ചുളള വിവാദം എന്തായിരുന്നുവെന്ന് എല്ലാവർക്കുമറിയാം. സിനിമയില്‍ ഒരു വിഭാഗത്തിന് വേണ്ടിയോ മതത്തെ പിന്തുണച്ചോ രാഷ്ട്രീയ പാർട്ടിയെ പിന്തുണച്ചോ ഒരു സംഭാഷണമെങ്കിലുമുണ്ടെങ്കില്‍ നാളേക്ക് നാളെ ഈ പരിപാടി താന്‍ അവസാനിപ്പിക്കും. ഒരു പേരിന് പുറത്ത് എങ്ങനെയാണ് ഒരു സിനിമ വിലയിരുത്തപ്പെടുന്നതെന്ന് ചിന്തിക്കേണ്ടതാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

പൊളിറ്റിക്കല്‍ പാർട്ടികളിലും പൊളിറ്റിക്കല്‍ റാലികളിലും പങ്കെടുക്കുന്ന സൂപ്പർ താരങ്ങള്‍ വരെയുണ്ട്. തനിക്കെതിരെയുളള വിവാദമെന്താണെന്ന് അറിയില്ല. പ്രധാനമന്ത്രി വിളിച്ചപ്പോള്‍ താന്‍ പോയി കണ്ടു,നിങ്ങളെ വിളിച്ചാല്‍ നിങ്ങളും പോകും.ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്‍റും താന്‍ എവിടെയും പറഞ്ഞിട്ടില്ല.പൊളിറ്റിക്കല്‍ സ്റ്റേറ്റ് മെന്‍റ് പറഞ്ഞ ആളുകളും പൊളിറ്റക്കല്‍ പാർട്ടിയുമായി സൗഹൃദമുളള നടന്മാരുണ്ട്. താന്‍ ഒരു പൊളിറ്റിക്കല്‍ പാർട്ടിയുടെ ഭാഗമായിട്ടില്ല, പൊളിറ്റിക്കല്‍ റാലികളിലും പങ്കെടുത്തില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in