ഓഹരികളില്‍ മാർക്കറ്റ് മേക്കർ സേവനങ്ങള്‍, എക്സ്ക്യൂബിനെ നിയമിച്ച് യൂണിയന്‍ കോപ്

ഓഹരികളില്‍ മാർക്കറ്റ് മേക്കർ സേവനങ്ങള്‍, എക്സ്ക്യൂബിനെ നിയമിച്ച് യൂണിയന്‍ കോപ്

ഓഹരികളില്‍ മാർക്കറ്റ് മേക്കർ സേവനങ്ങള്‍ നല്‍കുന്നതിനായി യൂണിയന്‍ കോപ് എക്സ്ക്യൂബിനെ നിയമിച്ചു. ദുബായ് ഫിനാന്‍ഷ്യല്‍ മാർക്കറ്റ് പട്ടികയില്‍ യൂണിയന്‍ കോപ് ചേർക്കപ്പെടുന്നതിന് മുന്നോടിയായിട്ടാണ് നീക്കം. യുഎഇയില്‍ ഇത്തരത്തിലൊരു നീക്കം നടത്തുന്ന ആദ്യ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവാണ് യൂണിയന്‍ കോപ്.

വിവിധ രീതിയിലുളള സേവനങ്ങളാണ് എക്സ് ക്യൂബ് നല്‍കുന്നത്. ലേലം ഉറപ്പാക്കുന്നതും ഓഹരികളുടെ വില വാഗ്ദാനം ചെയ്യുന്നതുമെല്ലാം എക്സ് ക്യൂബിന്‍റെ ജോലി പരിധിയില്‍ വരും. വാങ്ങുന്നതിനും വില്‍ക്കുന്നതിനും ആവശ്യമായ വ്യാപ്തി തീരുമാനമുള്‍പ്പടെയുളള കാര്യങ്ങളും എക്സ് ക്യൂബ് വിലയിരുത്തും.

ദുബായ് ഫിനാന്‍ഷ്യല്‍ മാർക്കറ്റില്‍ യൂണിയന്‍ കോപ്പിന്‍റെ ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതില്‍ സന്തോഷമുണ്ടെന്ന് ഗ്രൂപ്പ് സിഇഒ ഖാലിദ് അല്‍ ഫലാസി പറഞ്ഞു. നേരത്തെ 1 മുതൽ 10 വരെയുള്ള ഓഹരി വിഭജനത്തെത്തുടർന്ന് യൂണിയന്‍ കോപിന്‍റെ ഓഹരി സൂചക വില 3.9 ദിര്‍ഹം ആയിരുന്നു. ഇതും ഗ്രൂപ്പിന്‍റെ ശ്രദ്ധേയമായ നേട്ടമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in