യുണൈറ്റഡ് മലയാളി അസോസിയേഷന്‍ ഓണാഘോഷം എട്ടിന്, എം എ യൂസഫലി മുഖ്യാതിഥി

യുണൈറ്റഡ് മലയാളി അസോസിയേഷന്‍ ഓണാഘോഷം എട്ടിന്, എം എ യൂസഫലി മുഖ്യാതിഥി
Published on

ദുബായിലെ യുണൈറ്റഡ് മലയാളി അസോസിയേഷന്‍ ഉമയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലുലു പൊന്നോണം ഞായറാഴ്ച അല്‍ നാസർ ലെഷർ ലാന്‍റില്‍ അരങ്ങേറും. ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.ധനമന്ത്രി കെ എന്‍ ബാലഗോപാലും ആഘോഷപരിപാടികളില്‍ സംബന്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ ദുബായില്‍ അറിയിച്ചു.

സിനിമാ താരങ്ങളായ ലാല്‍, സുരേഷ് കൃഷ്ണ, ഗായകരായ മധു ബാലകൃഷ്ണന്‍, സുധീപ് കുമാര്‍, രജ്ഞിനി ജോസ്, നിത്യ മാമ്മന്‍ തുടങ്ങിയവര്‍ ഓണാഘോഷത്തില്‍ സംബന്ധിക്കും. രാവിലെ ഏഴരയോടെ പൂക്കളമത്സരം ആരംഭിക്കും. വിഭവസമൃദ്ധമായ സദ്യയില്‍ 3500 ലധികം പേർ പങ്കാളികളാകും. ഇതിന് ശേഷം അസോസിഷേയനുകളുടെ കലാപരിപാടികള്‍ അരങ്ങേറും. കേരളത്തിന്‍റെ തനത് കലാരൂപങ്ങള്‍ അണിരക്കുന്ന ഘോഷയാത്രയും മഹാബലി എഴുന്നളളത്തും നടക്കും.

മുഖ്യാതിഥികൾ പങ്കെടുക്കുന്ന പൊതു സമ്മേളനം വൈകീട്ട് അഞ്ചരയോടെയാണ് ആരംഭിക്കുക.പിന്നീട് സംഗീത വിരുന്നും സോഫിയ സുധീപിന്‍റെ നൃത്തവും അരങ്ങേറും. ലുലു ദുബായ് ഡയറക്ടര്‍ തമ്പാൻ പൊതുവാൾ, ഷാർജ ഡയറക്ടർ എം എ നൗഷാദ് , ഉമ ഓണം കണ്‍വീനര്‍ ഡോക്ടര്‍ കരീം വെങ്കിടങ്ങ്, ഉമ കണ്‍വീനര്‍ മോഹന്‍ കാവാലം, ജോയിന്‍റ് കണ്‍വീനര്‍ സുധീര്‍ മുഹമ്മദ് ഉള്‍പ്പടെയുള്ളവര്‍ സംബന്ധിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in