യു.ഡബ്ല്യു.ആര്‍ സ്റ്റാര്‍ലിങ്ക് ഫസ്റ്റ് ലെഗോ ലീഗ് യുഎഇ ദേശീയ ജേതാക്കള്‍

യു.ഡബ്ല്യു.ആര്‍ സ്റ്റാര്‍ലിങ്ക് ഫസ്റ്റ് ലെഗോ ലീഗ് യുഎഇ ദേശീയ ജേതാക്കള്‍

ദുബായ് യുണീക് വേള്‍ഡ് റോബോട്ടിക്‌സില്‍ നിന്നുള്ള ടീം യുഡബ്ല്യുആര്‍ സ്റ്റാര്‍ലിങ്ക് 'ഫസ്റ്റ് ലെഗോ ലീഗ് (എഫ്എല്‍എല്‍) യുഎഇ നാഷണല്‍സ് 2023' ജേതാക്കളായി. മൂന്നു മേഖലകളിലായി 200ലധികം പങ്കാളിത്ത ടീമുകളില്‍ നിന്നും പ്രശസ്തമായ ചാമ്പ്യന്‍സ് അവാര്‍ഡ് ഉള്‍പ്പെടെ യു.ഡബ്ല്യു.ആര്‍ 7 പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി.

തുടര്‍ച്ചയായി രണ്ടാം തവണയാണ് നേട്ടം.ഈ വര്‍ഷം ഏപ്രിലില്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ 110ലധികം രാജ്യങ്ങള്‍ ഏറ്റുമുട്ടുന്ന ഫസ്റ്റ് (ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍റ് റെകഗ്‌നിഷന്‍ ഓഫ് സയന്‍സ് ആന്‍റ് ടെക്‌നോളജി)ചാമ്പ്യന്‍ഷിപ്പില്‍ യുഎഇയെ ഔദ്യോഗികമായി പ്രതിനിധീകരിച്ച് യു.ഡബ്ല്യു.ആര്‍ സ്റ്റാര്‍ലിങ്ക് ആണ് പങ്കെടുക്കുക. നാസ, അമേരിക്കന്‍ പ്രതിരോധ വകുപ്പ്, ഗൂഗ്ള്‍, ആപ്പ്ള്‍, ബോയിംഗ്, ഫോര്‍ഡ്, ബിഎഇ സിസ്റ്റംസ്, വാള്‍ട്ട് ഡിസ്‌നി എഞ്ചിനീയറിംഗ്, റോക്ക്‌വെല്‍ ഓട്ടോമേഷന്‍ തുടങ്ങിയ ലോകോത്തര സ്ഥാപനങ്ങളാണ് ഈ രാജ്യാന്തര പ്രോഗ്രാം സ്‌പോണ്‍സര്‍ ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ നടന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ യു.ഡബ്‌ള്യു.ആര്‍ സ്റ്റാര്‍ലിങ്ക് എഞ്ചിനീയറിംഗ് എക്‌സലന്‍സ് അവാര്‍ഡ് നേടി ലോകത്തിലെ ഏറ്റവും മികച്ച റോബോട്ടിക് ടീമുകളിലൊന്നായി സ്ഥാനമുറപ്പിച്ചിരുന്നു. ഈ വര്‍ഷത്തെ തീം 'സൂപര്‍ പവേഡ്' എന്നാണ്.

''എഫ്എല്‍എല്‍ യുഎഇ നാഷണല്‍സ് ചാമ്പ്യന്‍സ് അവാര്‍ഡ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും നേടാനായതില്‍ സന്തോഷമുണ്ടെന്ന് യുണീക് വേള്‍ഡ് റോബോട്ടിക്‌സ് സിഇഒ ബന്‍സന്‍ തോമസ് ജോര്‍ജ് പറഞ്ഞു. ഫസ്റ്റ് ലെഗോ ലീഗ്, ഫസ്റ്റ് ടെക് ചാലഞ്ച്, ഫസ്റ്റ് റോബോട്ടിക്‌സ് മല്‍സരം തുടങ്ങിയ ഫസ്റ്റ് പ്രോഗ്രാമുകളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് 200ലേറെയുള്ള പങ്കാളിത്ത കോളജുകളില്‍ നിന്നും യൂണിവേഴ്‌സിറ്റികളില്‍ നിന്നും 80 മില്യന്‍ ഡോളറിലധികം സ്‌കോളര്‍ഷിപ്പുകള്‍ ഫസ്റ്റ് വാഗ്ദാനം ചെയ്യുന്നു.

പ്രണവ് നക്കീരന്‍ (ഗ്രേഡ് 10, ഡിപിഎസ് ഷാര്‍ജ), നൈസ ഗൗര്‍ (ഗ്രേഡ് 11/ഇയര്‍ 12, ജെഇഎസ്എസ് അറേബ്യന്‍ റാഞ്ചസ്, ദുബായ്), നമന്‍ ഛുഗാനി (ഗ്രേഡ് 8, ഡിപിഎസ് ദുബായ്), മുഹമ്മദ് മിഫ്‌സല്‍ മഅ്‌റൂഫ് (ഗ്രേഡ് 10, ജെംസ് ന്യൂ മില്ലേനിയം സ്‌കൂള്‍, അല്‍ഖൈല്‍, ദുബായ്), അര്‍ണവ് ഭാര്‍ഗവ (ഗ്രേഡ് 7, ജെംസ് മോഡേണ്‍ അക്കാദമി), അര്‍ജുന്‍ പ്രതീഷ് (ഇയര്‍ 10, റാഫ്ള്‍സ് ഇന്‍റർനാഷല്‍ അക്കാദമി, ദുബായ്), വന്‍ശ് ഷാ (ഗ്രേഡ് 9, ഇന്ത്യന്‍ ഹൈസ്‌കൂള്‍, ദുബായ്) എന്നിവരാണ് യു.ഡബ്ല്യു.ആര്‍ സ്റ്റാര്‍ലിങ്ക് ടീമിലെ വിദ്യാര്‍ത്ഥികള്‍.

മെന്‍റർ ബന്‍സണ്‍ തോമസ് ജോര്‍ജ്, കോച്ചുമാരായ മുഹമ്മദ് മുഖ്താര്‍, അഹിലന്‍ സുന്ദരരാജ്, അഹ്മദ് ഷമീം, അലി ശൈഖ് എന്നിവരാണ് ഇവര്‍ക്ക് പഠന പരിശീലനം നല്‍കിയത്

Related Stories

No stories found.
logo
The Cue
www.thecue.in