ബോട്ടിമിന് പുതിയ ഉടമ, ആപ്പിനെ സ്വന്തമാക്കിയത് ആസ്ട്ര ടെക്

ബോട്ടിമിന് പുതിയ ഉടമ, ആപ്പിനെ സ്വന്തമാക്കിയത്  ആസ്ട്ര ടെക്

ഗള്‍ഫ് മേഖലയിലെ ഏറ്റവും ജനപ്രിയമായ വോയ്സ് വീഡിയോ കോളിംഗ് ആപ്പായ ബോട്ടിമിനെ ഏറ്റെടുത്ത് ആസ്ട്ര ടെക്. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാ സ്ഥാപനമാണ് ആസ്ട്ര ടെക്.

കൂടുതല്‍ സ്വീകാര്യമായ രീതിയില്‍ ബോട്ടിമിനെ മാറ്റുകയെന്നുളള ലക്ഷ്യത്തോടെയാണ് ആസ്ട്ര ടെകിന്‍റെ ഏറ്റെടുക്കല്‍. തല്‍സമയ സന്ദേശമയക്കുന്നത് തുടങ്ങി ഡിജിറ്റല്‍ പെയ്മെന്‍റുകള്‍ ഉള്‍പ്പടെ സാധ്യാകുന്ന തരത്തില്‍ വലിയ പരിവർത്തനം ബോട്ടിമില്‍ ഉണ്ടാകുമെന്നാണ് ആസ്ട്ര ടെക് പറയുന്നത്.

മധ്യപൂർവ്വ മേഖലയിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും ജനപ്രിയമായ വീഡിയോ കോളിംഗ് ആപ്പുകളിലൊന്നാണ് ബോട്ടിം. 90 ദശലക്ഷം പേരാണ് ആപ്പില്‍ രജിസ്ട്രർ ചെയ്തിട്ടുളളതെന്നും 25 ദശലക്ഷം പേർ സജീവ ഉപയോക്താക്കളാണെന്നും കമ്പനി വിശദീകരിക്കുന്നു.

യുഎഇയില്‍ വീഡിയോ കോളിംഗിന് അനുമതിയുളള ആപ്പുകൂടിയാണ് ബോട്ടിം. സ്കൈപ്പ്, വാട്സ്അപ്പ്, ഫേസ് ടൈം തുടങ്ങിയ ആപ്പുകള്‍ക്ക് രാജ്യം അനുമതി നല്‍കിയിട്ടില്ല. ബോട്ടിമിലൂടെ സമീപ ഭാവിയില്‍ തന്നെ ബില്ലടയ്ക്കാനും, ഫാർമസി സേവനങ്ങള്‍ ലഭ്യമാക്കാനും, ഭക്ഷണം ഓർഡർ ചെയ്യാനും, ഗ്രോസറി വാങ്ങാനുമൊക്കെ സാധിക്കും.

യുഎഇക്കുള്ളിൽ പണമിടപാട്,പ്രാദേശികമായും അന്തർദേശീയമായും ഫോൺ റീചാർജുകളും ബില്ലടയ്ക്കുന്നതുമെല്ലാം 2023 ആദ്യപാദത്തിനകം തന്നെ ബോട്ടിമിലൂടെ സാധ്യമാക്കുകയെന്നുളളതാണ് കമ്പനി ലക്ഷ്യമിടുന്നത്. 500 വരെ വ്യക്തികളെ ഉള്‍ക്കൊളളിച്ചുകൊണ്ട് ആശയവിനിമയം സാധ്യമാകുമെന്നുളളതുകൊണ്ടുതന്നെ കോവിഡ് സാഹചര്യത്തില്‍ ബോട്ടിമിന്‍റെ ജനപ്രീതി ഏറെ ഉയർന്നിരുന്നു

Related Stories

No stories found.
logo
The Cue
www.thecue.in