യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ മഴ

യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ മഴ
Published on

യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ മഴ ലഭിച്ചു.കാലാവസ്ഥ മാറ്റത്തോട് അനുബന്ധമായി രാജ്യത്തെ താപനില ഗണ്യമായി കുറഞ്ഞു. ‌ഒമാന്‍ തീരത്തോട് ചേർന്ന അറബിക്കടലലില്‍ രൂപം കൊണ്ട ന്യൂനമർദ്ദത്തോട് ചേർന്നാണ് വിവിധ എമിറേറ്റുകളില്‍ ഞായറാഴ്ച മഴ ലഭിച്ചത്. എന്നാല്‍ ശക്തിക്ക് രാജ്യത്ത് സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.എങ്കിലും രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരാന്‍ സാധ്യതയുണ്ട്. ഇതേ തുടർന്ന് ഓറഞ്ച് യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച മസാഫി ഫ്രൈഡേ മാർക്കറ്റില്‍ മഴ ലഭിച്ചു. മസാഫിയില്‍ കനത്ത മഴ പെയ്തതോടെ കാഴ്ചപരിധി കുറഞ്ഞ. ഖോർഫക്കാന്‍ കടല്‍ തീരം പ്രക്ഷുബ്ധമായിരുന്നു. തീരത്തോട് ചേർന്നുളള റോഡുകളിലേക്ക് തിരമാലകളെത്തി. ഇതോടെയാണ് ജാഗ്രതപാലിക്കാന്‍ അലർട്ടുകള്‍ പ്രഖ്യാപിച്ചത്.അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമർദ്ദം കാറ്റഗറി 1 ചുഴലിക്കാറ്റായി മാറുമെന്നായിരുന്നു ആദ്യപ്രവചനം. ഇതേ തുടർന്ന് ഒമാനില്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ ഞായറാഴ്ചയോടെ ന്യൂനമർദ്ദം ദുർബലമായി.

Related Stories

No stories found.
logo
The Cue
www.thecue.in