യുഎഇ സന്ദര്‍ശകവിസ രാജ്യത്തിനുള്ളില്‍ തന്നെ പുതുക്കാം

യുഎഇ സന്ദര്‍ശകവിസ രാജ്യത്തിനുള്ളില്‍ തന്നെ പുതുക്കാം

യുഎഇ സന്ദര്‍ശകവിസ രാജ്യത്തിനുള്ളില്‍ തന്നെ പുതുക്കാം. 30 ദിവസത്തേക്ക്പുതുക്കാനുള്ള സൗകര്യമാണ് നൽകിയിട്ടുള്ളതെന്ന് രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍റ് ഫോറിനേഴ്‍സ് അഫയേഴ്‍സ് അറിയിച്ചു.30 ,60 ദിവസങ്ങളിലേക്ക് സന്ദർശക വിസ എടുത്തവർക്കാണ് 30 ദിവസത്തേക്ക് കൂടി വിസ പുതുക്കാൻ സാധിക്കുക. എന്നാൽ ഒരു വർഷത്തില്‍ ഇങ്ങനെ രാജ്യത്ത് തങ്ങാൻ കഴിയുന്ന പരമാവധി കാലാവധി 120 ദിവസമാണ്. ദുബായ് സന്ദർശക വിസക്കും ഇത് ബാധകമാണ്.

വിസ നീട്ടുന്നതിന് അപേക്ഷകന്‍റെ പാസ് പോർട്ട് വേണം. ഐസിപിയുടെ വെബ്സൈറ്റ് പ്രകാരം നടപടികള്‍ പൂർത്തിയാക്കാന്‍ 48 മണിക്കൂർ വേണം. വിസ 30 ദിവസത്തേക്ക് നീട്ടുന്നതിന് ഏകദേശം 1150 ദിർഹമാണ് ഈടാക്കുന്നത്. അതേസമയം ജിഡിആർഎഫ്എയുടെ വെബ്സൈറ്റ് പ്രകാരം വിസ പുതുക്കുന്നതിന് 600 ദിർഹമാണ് ഫീസ്. വാറ്റും നല്‍കണം. കൂടാതെ രാജ്യത്തിനുളളില്‍ നിന്നാണ് പുതുക്കുന്നതെങ്കില്‍ 500 ദിർഹവും കൂടാതെ നോളജ് ഫീസും ഇന്നവേഷന്‍ ഫീസും 10 ദിർഹം വീതവും നല്‍കണം. ഐസിപി വെബ്സൈറ്റ് അനുസരിച്ച് അപേക്ഷിക്കാന്‍ 100 ദിർഹവും വിസ അനുവദിക്കുന്നതിന് 500 ദിർഹവുമാണ്. മറ്റ് ഫീസുകളും ബാധകമാകും. നേരത്തെയും വിസകള്‍ രാജ്യത്തിന് പുറത്ത് പോകാതെ പുതുക്കാനുള്ള സൗകര്യം ലഭ്യമായിരുന്നെങ്കിലും പിന്നീട് ഇത് നിര്‍ത്തലാക്കുകയായിരുന്നു.എന്തായാലും ഈ സൗകര്യം പുനരാരംഭിച്ചത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാകും.

Related Stories

No stories found.
logo
The Cue
www.thecue.in