കോവിഡ് ഉയരുന്നു,യാത്രാമാർഗ്ഗനിർദ്ദേശങ്ങള്‍ ഓർമ്മിപ്പിച്ച് യുഎഇ എയർലൈനുകള്‍

കോവിഡ് ഉയരുന്നു,യാത്രാമാർഗ്ഗനിർദ്ദേശങ്ങള്‍ ഓർമ്മിപ്പിച്ച് യുഎഇ എയർലൈനുകള്‍

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ യാത്രചെയ്യുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ ഓർമ്മിച്ച് യുഎഇഎയർലൈനുകള്‍. ഫ്ളൈറ്റില്‍ യാത്ര ചെയ്യുമ്പോള്‍ മാസ്ക് നിർബന്ധമാണ്. വാക്സിനെടുത്ത യാത്രാക്കാരാണെങ്കിലും ഇതില്‍ മാറ്റമൊന്നുമില്ല.ബോർഡിംഗ് സമയത്തും യാത്ര ചെയ്യുന്നസമയത്തും മാസ്ക് ധരിക്കണം. ആറ് വയസിന് താഴെയുളളവർക്കും മാസ്ക് ധരിക്കുന്നതിന് ആരോഗ്യപ്രശ്നങ്ങള്‍ ഉളളവർക്കും ഇളവുണ്ട്. അതേസമയം, ആരോഗ്യപ്രശ്നങ്ങള്‍ ഉളളതിനാല്‍ മാസ്ക് ധരിക്കുന്നതില്‍ ഇളവ് വേണമെന്നുളളവർ യാത്രയ്ക്ക് 48 മണിക്കൂർമുന്‍പ് വിമാനഅധികൃതരെ ബന്ധപ്പെടണമെന്നാണ് എമിറേറ്റ്സ് വ്യക്തമാക്കുന്നത്. ഇളവ് ലഭിക്കേണ്ടവർ ജനനതീയതി ഉള്‍പ്പെടുത്തിയ ഡോക്ടറുടെ സാക്ഷ്യപത്രം ഹാജരാക്കണം. യാത്രയ്ക്ക് 3 മാസത്തിനുളളിലുളള സാക്ഷ്യപത്രത്തില്‍ ഡോക്ടറുടെ ഒപ്പും സീലും അനിവാര്യമാണ്.

ഭക്ഷണം കഴിക്കുന്ന സമയത്തും വെളളം കുടിക്കുന്ന സമയത്തുമൊഴികെ എല്ലായ്പ്പോഴും മാസ്ക് ധരിക്കണമെന്നാണ് ഫ്ളൈ ദുബായ് വ്യക്തമാക്കുന്നത്. . ആറ് വയസിന് താഴെയുളളവർക്കും മാസ്ക് ധരിക്കുന്നതിന് ആരോഗ്യപ്രശ്നങ്ങള്‍ ഉളളവർക്കും ഇളവുണ്ട്. അതേസമയം, ആരോഗ്യപ്രശ്നങ്ങള്‍ ഉളളതിനാല്‍ മാസ്ക് ധരിക്കുന്നതില്‍ ഇളവ് വേണമെന്നുളളവർ യാത്രയ്ക്ക് 72 മണിക്കൂർമുന്‍പ് വിമാനഅധികൃതരെ ബന്ധപ്പെടണമെന്നാണ് ഫ്ളൈ ദുബായ് വ്യക്തമാക്കുന്നത്.പാർക്കിന്‍സണ്‍സ്, അല്‍ഷിമേഷ്യസ്, ഡിമെന്‍ഷ്യ, ഹൈഡ്രോ സെഫാലസ്, ഡൗണ്‍ സിന്‍ട്രോം, ഓട്ടിസം എന്നീ ആരോഗ്യവസ്ഥകളിലുളളവർക്കും മാസ്ക് ധരിക്കുന്നതില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ശ്വാസസംബന്ധമായ അസുഖമുളളവർക്കും ആസ്മ, ഹൃദയരോഗം എന്നിവർക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

ആറ് വയസിന് മുകളിലുളളവർക്ക് മാസ്ക് നിർബന്ധമാണെന്ന് എത്തിഹാദും വ്യക്തമാക്കിയിട്ടുണ്ട്. എയർഅറേബ്യയും മാസ്ക് അനിവാര്യമാണെന്നും ഓരോ നാല് മണിക്കൂറിലും സർജിക്കല്‍ മാസ്ക് മാറ്റുന്നതായിരിക്കും ഉചിതമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരി 14 ന് ശേഷം ഇതാദ്യമായി വ്യാഴാഴ്ച യുഎഇയിലെ പ്രതിദിന കോവിഡ് കേസുകള്‍ ആയിരം കടന്നിരുന്നു. കോവിഡ് പ്രതിരോധ മുന്‍കരുതലുകളില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ആരോഗ്യ അധികൃതർ താമസക്കാരെ ഓർമ്മിപ്പിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in