ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായി സ്പിന്നീസ്

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായി സ്പിന്നീസ്

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായി സൂചന നല്‍കി സൂപ്പർമാർക്കറ്റ് ശൃംഖലയായ സ്പിന്നീസ്. ഉപഭോക്താക്കളുടെ പേരുകൾ, ഇമെയിൽ, വിലാസങ്ങൾ, മൊബൈൽ നമ്പറുകൾ എന്നിവ ആക്‌സസ് ചെയ്യാൻ ഹാക്കർമാർക്ക് കഴിഞ്ഞതായി സ്പിന്നീസ് അധികൃതർ വ്യക്തമാക്കി.

എങ്കിലും ബാങ്കിംഗ് വിവരങ്ങള്‍ ചോർത്താന്‍ ഹാക്കർമാർക്ക് സാധിച്ചിട്ടില്ല. സംശയാസ്പദമായ ഇമെയില്‍ ഐഡികളില്‍ നിന്ന് സന്ദേശങ്ങള്‍ അയക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായി സംശയമുയർന്നത്. ജൂലൈ 16 ന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ അടങ്ങിയ ഇന്‍റേണല്‍ സെർവ്വർ ഹാക്ക് ചെയ്യപ്പെട്ടു. ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും സെർവ്വറുകളില്‍ സൂക്ഷിക്കാറില്ല. അതുകൊണ്ടുതന്നെ ബാങ്ക് വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും യുഎഇയിലെ 65 സ്ഥലങ്ങളില്‍ സൂപ്പർമാർക്കറ്റുകളുളള സ്പിന്നീസ് അറിയിച്ചു.

ദുബായ് പോലീസ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുകയാണെന്നും അന്വേഷണ പുരോഗതി ഉപഭോക്താക്കളെ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഉപഭോക്താക്കള്‍ക്കുളള സന്ദേശത്തില്‍ സ്പിന്നീസ് അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in