ഇറാനിലെ ഭൂചലനം, യുഎഇയില്‍ പ്രകമ്പനം

ഇറാനിലെ ഭൂചലനം, യുഎഇയില്‍ പ്രകമ്പനം

ഇറാനിലുണ്ടായ ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ അനുഭവപ്പെട്ടതായി താമസക്കാർ. 30 സെക്കന്‍റ് നീണ്ടുനിന്ന പ്രകമ്പനമാണ് അനുഭവപ്പെട്ടതെന്ന് സമൂഹമാധ്യമങ്ങളിലൂടെ പലരും പ്രതികരിച്ചു. ദുബായിലും ഷാ‍ർജയിലും അജ്മാനിലും പ്രകമ്പനം അനുഭവപ്പെട്ടു. ഇറാനില്‍ റിക്ടർ സ്കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചനമാണ് അനുഭവപ്പെട്ടത്. ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി സമൂഹമാധ്യമ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.

ആശങ്കപ്പെടാനുളള സാഹചര്യമില്ലെന്നും ഇറാനിലെ ഭൂചലനത്തിന്‍റെ പ്രകമ്പനം മാത്രമാണിതെന്നും ഭൗമനിരീക്ഷണകേന്ദ്രഅധികൃതർ വ്യക്തമാക്കി. ശനിയാഴ്ച രാത്രി 8.07 ഓടെയാണ് യുഎഇയില്‍ പ്രകമ്പനം അനുഭവപ്പെട്ടത്. യുഎഇയില്‍ എവിടെയും നാശ നഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല

Related Stories

No stories found.
The Cue
www.thecue.in