യുഎഇയില്‍ ഇന്ന് 867 പേർക്ക് കോവിഡ്, നാലുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകള്‍

യുഎഇയില്‍ ഇന്ന് 867 പേർക്ക് കോവിഡ്,
നാലുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകള്‍

യുഎഇയില്‍ ഇന്ന് 867 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തു. നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് നിരക്കാണിത്. 279,163 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 867 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 637 ആണ് രോഗമുക്തർ. 14912 സജീവ കോവിഡ് കേസുകളാണ് രാജ്യത്ത് ഇപ്പോഴുളളത്.

യുഎഇയില്‍ ഇതുവരെ 912,953 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 895,736 പേർ രോഗമുക്തി നേടി. 2305 പേരാണ് മരിച്ചത്. 163.8 ദശലക്ഷം പരിശോധനകളും രാജ്യത്ത് നടത്തി.

Related Stories

No stories found.
logo
The Cue
www.thecue.in