ചന്ദ്രയാന്‍‍ 3 ദൗത്യവിജയം: ഇന്ത്യയെ അഭിനന്ദിച്ച് യുഎഇ

ചന്ദ്രയാന്‍‍ 3 ദൗത്യവിജയം: ഇന്ത്യയെ അഭിനന്ദിച്ച് യുഎഇ

ചന്ദ്രയാന്‍ 3 ദൗത്യത്തിന്‍റെ വിജയത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് യുഎഇ. കൂട്ടായ ശാസ്ത്ര പുരോഗതിയ്ക്കുളള സുപ്രധാന കുതിച്ചുചാട്ടമെന്നാണ് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചത്. മനുഷ്യരാശിയുടെ ചരിത്രത്തിലെ ഈ സുപ്രധാന നേട്ടത്തിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

സഹിഷ്ണുതയിലൂടെയാണ് രാഷ്ട്രങ്ങൾ കെട്ടിപ്പടുക്കുന്നത്, ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് തുടരുകയാണ്,ഇന്ത്യയിലെ തങ്ങളുടെ സുഹൃത്തുക്കളെ അഭിനന്ദനങ്ങള്‍, യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കുറിച്ചു.

ചന്ദ്രയാൻ-3 ദൗത്യത്തിലൂടെ ചന്ദ്രനിൽ വിജയകരമായി ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ രാഷ്ട്രം കൂടിയാണ് ഇന്ത്യ

Related Stories

No stories found.
logo
The Cue
www.thecue.in