സ്നേഹ സൗഹാർദ്ദത്തിന്‍റെ ഈദ്, ആശംസകള്‍ കൈമാറി യുഎഇ ഭരണാധികാരികള്‍

സ്നേഹ സൗഹാർദ്ദത്തിന്‍റെ ഈദ്, ആശംസകള്‍ കൈമാറി യുഎഇ ഭരണാധികാരികള്‍

ഈദ് അല്‍ അദ ദിനത്തില്‍ സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശം ലോകത്തിന് പകർന്നു നല്‍കി യുഎഇ ഭരണാധികാരികള്‍. യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍ക്ക് സ്നേഹ സന്ദേശങ്ങള്‍ കൈമാറി.

ഈദ് അല്‍ അദയില്‍ സഹോദരങ്ങളെ സ്വീകരിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. ഈ സന്തോഷവും സമൃദ്ധിയും നിലനിർത്താന്‍ ദൈവം ഞങ്ങളെ അനുഗ്രഹിക്കട്ടെയെന്നും യുഎഇ രാഷ്ട്രപതി ട്വീറ്റില്‍ പറഞ്ഞു.

അദ്ദേഹത്തോടൊപ്പം യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും, മറ്റ് എമിറേറ്റിലെ ഭരണാധികാരികളും ഒരുമിച്ച് പുഞ്ചിരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനകം തന്നെ തരംഗമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in